യുവാവിന്റെ ആത്മഹത്യ: ദൃശ്യം പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു
യുവതി വിദേശത്തേക്ക് കടന്നതായി സൂചന
കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവായ യു.ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ വീഡിയോ ദൃശ്യം പങ്കുവച്ച യുവതിക്കെതിരേ കേസെടുത്തു. അമ്മയുടെ പരാതിയിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് കേസെന്ന് മെഡിക്കൽകോളേജ് സി.ഐ ബൈജു.കെ.ജോസ് അറിയിച്ചു.
യുവതിക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുവാവിന്റെ ബന്ധുക്കൾ സിറ്റി പൊലീസ് കമ്മിഷണർക്കും കളക്ടർക്കും പരാതി നൽകിയിരുന്നു. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം യുവതി വിദേശത്തേക്ക് കടന്നതായാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന. ദൃശ്യങ്ങൾ പകർത്തിയ ഫോൺ കസ്റ്റഡിയിലെടുക്കും. യുവതി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബസിലുണ്ടായിരുന്ന സഹയാത്രികരേയും ബസ് ജീവനക്കാരുടേയും മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.
.ഗോവിന്ദപുരം,കൊളങ്ങരകണ്ടി,ഉള്ളാട്ട്തൊടി യു.ദീപക്കാണ് (42) ആത്മഹത്യ ചെയ്തത്.