ലഹരി​ക്കേസ് പ്രതികളെ വിട്ടയച്ചു

Tuesday 20 January 2026 12:08 AM IST

കൊല്ലം: ഏകദേശം 2 കോടി വിലയുള്ള ഹാഷിഷ് ഓയിൽ പിടിച്ചെടുത്ത കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു. സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌‌മെന്റ് സ്‌ക്വാഡും കരുനാഗപ്പള്ളി എക്‌സൈസ് സി.ഐയും ചേർന്ന് രജിസ്‌റ്റർ ചെയ്‌ത കേസിലെ പ്രതികളായ സിറാജ്, അഖിൽരാജ്, അജി (ഇമാനുവൽ റോബർട്ട്), ഉല്ലാസ് (സജീഷ് കുമാർ), ഫെയ്‌സു (ഷിഹാബുദ്ദീൻ) എന്നിവരെയാണ് കൊല്ലം മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി എം.സി. ആന്റണി വിട്ടയച്ചത്. പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു. അഭിഭാഷകരായ ആസിഫ് റിഷിൻ, ആർഷ ലക്ഷമി, എസ്. ജിജു ബാബു, റുക്‌സാന ഷാജഹാൻ, കൃഷ്‌ണ എസ്. ബിജു, അഞ്ജലി എസ്.സത്യൻ, സിനു എസ്. മുരളി എന്നിവർ പ്രതികൾക്കായി ഹാജരായി.