പാവങ്ങൾ മനുഷ്യനെ നവീകരിക്കുന്ന കൃതി

Tuesday 20 January 2026 12:10 AM IST
പാവങ്ങൾ എന്ന നോവലിൻ്റെ മലയാള പരിഭാഷയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സെമിനാർ കാപ്പക്സ് ചെയർമാൻ എം. ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്യുനു.

കരുനാഗപ്പള്ളി: നാലപ്പാട്ട് നാരായണമേനോൻ നൂറ് വർഷം മുമ്പ് പരിഭാഷപ്പെടുത്തിയ, വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ എന്ന നോവൽ ഇന്നും മനുഷ്യനെ നവീകരിക്കുന്ന കൃതിയാണെന്ന് കാപ്പക്സ് ചെയർമാൻ എം. ശിവശങ്കരപ്പിള്ള പറഞ്ഞു. പാവങ്ങൾ എന്ന നോവലിന്റെ മലയാള പരിഭാഷയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻമന്ത്രി മുല്ലക്കര രത്നാകരൻ വിഷയം അവതരിപ്പിച്ചു. താലൂക്ക് പ്രസിഡന്റ് കടത്തൂർ മൻസൂർ അദ്ധ്യക്ഷനായി.. ജില്ലാ എക്സിക്യുട്ടി​വ് അംഗം വി.പി. ജയപ്രകാശ് മേനോൻ, വിജയമ്മ ലാലി, ആർ.കെ. ദീപ എന്നിവർ സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ സ്വാഗതവും എ.സജീവ് നന്ദിയും പറഞ്ഞു. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ബാലോത്സവം, മുതിർന്നവരുടെയും കുട്ടികളുടെയും വനിതകളുെയും വായനാ മത്സരങ്ങൾ എന്നിവയിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.