മുന്നൂർ ഗോപാലകൃഷ്ണൻ അനുസ്മരണം
Tuesday 20 January 2026 12:10 AM IST
എഴുകോൺ: ദീർഘകാലം പുരോഗമന കലാസാഹിത്യസംഘം നെടുവത്തൂർ ഏരിയ സെക്രട്ടറിയും ഇടതുപക്ഷ സഹയാത്രികനുമായിരുന്ന മുന്നൂർ ഗോപാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികദിനാചരണം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
പുരോഗമന കലാസാഹിത്യസംഘം നെടുവത്തൂർ ഏരിയ പ്രസിഡന്റ് അഡ്വ. സുരേന്ദ്രൻ കടയ്ക്കോട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ.അരുൺബാബു, പു.ക.സ ജില്ലാ പ്രസിഡന്റ് ബീനാസജീവ്, ലൈബ്രറി കൗൺസിൽ കൊല്ലം താലൂക്ക് സെക്രട്ടറി അഡ്വ. കെ.പി സജിനാഥ്, പു.ക.സ ഏരിയ സെക്രട്ടറി ഷമ്മി പ്രഭാകർ, വാർഡ് മെമ്പർ കെ. ഷീല, പു.ക.സ മുൻ ജില്ലാ സെക്രട്ടറി എഴുകോൺ സന്തോഷ്, ജില്ലാകമ്മിറ്റി അംഗങ്ങളായ ആർ. പ്രഭാകരൻപിള്ള, അനിൽകുമാർ ഇരുമ്പനങ്ങാട്, ഡോ. എൻ. ശശികുമാർ, സി. സുരേഷ്‌കുമാർ, ഇടയ്ക്കിടം ചെസ് ക്ലബ്ബ് പ്രസിഡന്റ് ബി. ബിനു, കെ. ലത, ഹരിശങ്കർ എന്നിവർ സംസാരിച്ചു.