മെഡിക്കൽ ക്യാമ്പ്

Tuesday 20 January 2026 12:37 AM IST

കൊല്ലം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം മൈക്രോ ചെക്ക് ലാബുമായി സഹകരിച്ച്, ഭക്ഷ്യ വിതരണ സംഭരണ മേഖലിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും മെഡിക്കൽ ഫിറ്റ്നസ് (ഹെൽത്ത് കാർഡ്) സർട്ടിഫിക്കറ്റിന് വേണ്ടിയുള്ള രക്ത പരിശോധനയും ശാരീരികക്ഷമത പരി​ശോധനയും നടത്തും. മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ തൊഴിലാളികൾക്കും വേണ്ടി മെഡിക്കൽ ക്യാമ്പ് നാളളെ നടക്കും. 21 ന് രാവിലെ 9 മുതൽ ലാൽ ബഹദൂർ സ്റ്റേഡിയം കോംപ്ലക്സ് റൂം നമ്പർ 3ലും 22 ന് കടവൂരിലുള്ള ഹെയ്ക്കൻ ബൈ റോയലിലും 23 ന് കുണ്ടറ വ്യാപാര ഭവനിലും 24 ന് കൊട്ടിയം ഹോട്ടലിലും രാവിലെ 9 മുതൽ 4 വരെയാണ് ക്യാമ്പുകൾ. ഫോൺ:കോല്ലം7034395533, അഞ്ചാലുംമൂട്: 9526620168, കുണ്ടറ: 9946437730, കൊട്ടിയം: 9447228800