വീടു കയറി ജന മനമറിഞ്ഞ് എം.വി. ഗോവിന്ദൻ

Tuesday 20 January 2026 12:38 AM IST
ഇരവിപുരം മണ്ഡലത്തിലെ പള്ളിമുക്ക്, ഐക്യനഗർ, കോളേജ് നഗർ എന്നിവിടങ്ങളിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ ഗൃഹസന്ദർശനത്തിൽ പങ്കെടുത്തപ്പോൾ. എം.നൗഷാദ് എം എൽ എ സമീപം.

കൊല്ലം: വീട്ടുവിശേഷങ്ങൾ പങ്കിട്ടും വികസനകാര്യങ്ങൾ ചർച്ച ചെയ്തും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഗൃഹസന്ദർശനം. ഇരവിപുരം മണ്ഡലത്തിലെ പള്ളിമുക്ക്, ഐക്യനഗർ, കോളേജ്‌ നഗർ എന്നിവിടങ്ങളിലെ വീടുകൾ സന്ദർശിച്ച് ജനങ്ങളുമായി സംവദിച്ചു. കക്ഷിരാഷ്ട്രീയ ഭേദമന്യേ വീടുകളിലെത്തി വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. എം.നൗഷാദ് എം.എൽ.എ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എക്‌സ്. ഏണസ്റ്റ്, കൊല്ലം ഈസ്റ്റ് ഏരിയാ സെക്രട്ടറി എ.പുഷ്പരാജൻ, പാലത്തറ ലോക്കൽ സെക്രട്ടറി എ.നാസിമുദ്ദീൻ, ഏരിയ കമ്മിറ്റിയംഗം എൻ. ജയലാൽ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.