ക്ഷാമാശ്വാസം ഔദാര്യമല്ല: പെൻഷണേഴ്സ് സംഘ്
Tuesday 20 January 2026 12:45 AM IST
കൊല്ലം: ക്ഷാമബത്ത, ക്ഷാമാശ്വാസം എന്നിവ അവകാശമല്ലെന്നു കാണിച്ച് സംസ്ഥാന സർക്കാർ, ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ സത്യവാങ്മൂലം സമർപ്പിച്ചത് സർക്കാർ ജീവനക്കാരോടും പെൻഷൻകരോടുമുള്ള വെല്ലുവിളിയാണെന്ന് കേരള സ്റ്റേറ്റ് പെൻഷണേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റ് ബി. ജയപ്രകാശ്, ജനറൽ സെക്രട്ടറി അഡ്വ. പി. ജയഭാനു എന്നിവർ പ്രറഞ്ഞു. സർക്കാർ ജീവനക്കാരെയോ പെൻഷൻകാരെയോ മാത്രമല്ല മുഴുവൻ തൊഴിലാളി വർഗത്തെയും ദോഷകരമായി ബാധിക്കുന്ന തരത്തിലാണ് തൊഴിലാളികളുടെ പേര് പറഞ്ഞ് അധികാരം പിടിക്കുകയും തൊഴിലാളികൾക്ക് വേണ്ടി നിലകൊള്ളുന്നുവെന്നും പറയുന്ന സർക്കാരിന്റെ പ്രവൃത്തി. ഹൈക്കോടതിയിൽ സമർപ്പിച്ച തെറ്റായ സത്യവാങ്മൂലം എത്രയും പെട്ടെന്ന് തിരുത്തി കൊടുക്കണമെന്നും അല്ലെങ്കിൽ സർക്കാരിന് വലിയ പ്രത്യാഘാതം നേരിടെണ്ടി വരുമെന്നും യോഗം അഭിപ്രായപ്പെട്ടു.