പെൻഷൻ കൂട്ടണം:ജേണലിസ്റ്റ്സ് ഫോറം 

Tuesday 20 January 2026 3:02 AM IST

തൃശൂർ:മാധ്യമപ്രവർത്തകരുടെ പെൻഷൻ 15,000 രൂപയായി വർദ്ധിപ്പിക്കണമെന്ന് സീനിയർ ജേണലിസ്റ്റ് ഫോറം കേരള തൃശ്ശൂർ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റായിരുന്ന എസ്.ജയശങ്കർ,​മാധ്യമപ്രവർത്തകരായിരുന്ന സി.ജി.സുനിൽകുമാർ,​ജി.വിനോദ്,​കൊച്ചു ഗോപൻ,​എൻ.പി.ജയൻ,​ജയകുമാർ എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണൻ കുന്നന്പത്ത് അധ്യക്ഷനായി.സംസ്ഥാന പ്രസിഡന്റ് അലക്സാണ്ടർ സാം,​ജില്ലാ സെക്രട്ടറി ജോയ് എം.മണ്ണൂർ,​സംസ്ഥാന സെക്രട്ടറിമാരായ ഫ്രാങ്കോ ലൂയിസ്,​സി.കെ.ഹസ്സൻകോയ,​ജില്ലാ വൈസ് പ്രസിഡന്റ് ജോൺസൺ വി.ചിറയത്ത്,​ട്രഷറർ പി.ജെ.കുര്യാച്ചൻ,​സ൦സ്ഥാന കമ്മിറ്റി അംഗം വി.സുരേന്ദ്രൻ,​നേതാക്കളായ എൻ. ശ്രീകുമാർ,​എം.ഡി വർഗീസ്,​ടി.എ.സാബു,​സി.സി.കുര്യൻ,​കെ.കെ.രവീന്ദ്രൻ,​ഐ,​ജോൺ തുടങ്ങിയവർ സംസാരിച്ചു.