ഗുരുധർമ്മ പ്രചാരണസഭ കേന്ദ്രകമ്മിറ്റി യോഗം
ശിവഗിരി: ഗുരുധർമ്മ പ്രചാരണസഭ കേന്ദ്രകമ്മിറ്റി യോഗം ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ ശിവഗിരി മഠത്തിൽ നടന്നു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സംഘടനാസന്ദേശം നൽകി. ഗുരു ധർമ്മ പ്രചാരണ സഭാ കേന്ദ്ര സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി ജ്ഞാന തീർത്ഥ, സ്വാമി അംബികാനന്ദ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പരിശീലന ക്ലാസ് സഭ കേന്ദ്രസമിതി വൈസ് പ്രസിഡന്റ് ഡോ. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു.
സഭയുടെ രജിസ്ട്രാർ കെ.ടി. സുകുമാരൻ, ജോയിന്റ് രജിസ്ട്രർ പുത്തൂർ ശോഭനൻ, കോ-ഓർഡിനേറ്റർ സത്യൻ പന്തത്തല, ജോയിന്റ് കോ-ഓർഡിനേറ്റർ ചന്ദ്രൻ പുളിങ്കുന്ന്, അശോകൻ ശാന്തി, പി.ആർ.ഒ ഡോ. സനൽകുമാർ, കേന്ദ്ര എക്സിക്യൂട്ടിവ് അംഗം അറ്റിങ്ങൽ കൃഷ്ണൻ കുട്ടി, ബാബുരാജ് വട്ടോടി, മാതൃസഭാ സെക്രട്ടറി ശ്രീജാ ഷാജികുമാർ, യുവജനസഭ ചെയർമാൻ രാജേഷ് സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു.