സെഞ്ചൂറിയൻ ജോക്കോ

Tuesday 20 January 2026 7:02 AM IST

മെൽബൺ : ഓസ്‌ട്രേലിയൻ ഓപ്പണിൽ 100 വിജയം നേടി ചരിത്രം കുറിച്ച് സെർബ് ഇതിഹാസം നൊവാക്ക് ജോക്കോവിച്ച്. തന്റെ കരിയറിലെ 21-ാം ഓസ്ട്രേലിയൻ ഓപ്പൺ എഡിഷനിറങ്ങിയ ജോക്കോ ആദ്യ റൗണ്ടിൽ സ്‌പാനിഷ് താരം പെഡ്രോ മാർട്ടിനസിനെ അനായാസം കീഴടക്കിയാണ് മെൽബൺ പാർക്കിലെ വിജയങ്ങളുടെ കണക്കിൽ സെ‌ഞ്ച്വറി തികച്ചത്. നേരിട്ടു സെറ്റുകളിൽ 6-3,6-2,6-2നായിരുന്നു ജോക്കോയുടെ ജയം. 38കാരാനായ ജോക്കോയുടെ ഷെൽഫിൽ 10 ഓസ്ട്രേലിയൻ ഓപ്പൺ കിരടീങ്ങളുമുണ്ട്. ഇറ്റാലിയൻ താരം ഫ്രാൻസിസ്‌കോ മയേറ്റെല്ലിയാണ രണ്ടാം റൗണ്ടിൽ ജോക്കോയുടെ എതിരാളി.

40-ാം വയസിൽ വൈൽഡ് കാർഡിലൂടെ മെൽബൺ പാർക്കിലെത്തിയ സ്വിസ് താരം സ്റ്റാൻ വാവ്റിങ്ക ആദ്യ റൗണ്ട് കടന്നു. സെർബിയൻ താരം ലാസ്‌ലോ ജെറെയാണ് വാവ്‌റിങ്ക വീഴ്‌ത്തിയത്. സ്കോർ: 5-7,6-3,6-4,7-6. മൂന്ന് തവണ റണ്ണറപ്പായിട്ടുള്ള ഡാനിൽ മെദ്‌വദേവ്, നോർവീജിയൻ സെൻസേഷൻ കാസ്‌പർ റൂഡ്, മാരിൻ ചിലിച്ച്. വനിതകളിൽ കോകോ ഗോഫ്, ഇഗ സ്വിയാറ്റക്, മിറാ ആൻഡ്രീവ,അനിസോമ എന്നിവരെല്ലാം രണ്ടാം റൗണ്ടിൽ എത്തി.

ജോക്കോ സൂപ്പറാ

100​-​ ​ഓ​സ്‌​ട്രേ​ലി​യ​ൻ​ ​ഓ​പ്പ​ണി​ൽ​ 100​ ​വി​ജ​യ​ങ്ങൾപൂർ​ത്തി​യാ​ക്കു​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​പു​രു​ഷ​ ​താ​ര​മാ​ണ് ​ ​ജോ​ക്കോ​വി​ച്ച്.​ ​സ്വി​സ് ​ഇ​തി​ഹാ​സം​ ​റോ​ജ​ർ​ ​ഫെ​ഡ​റ​റും​ ​വി​ജ​യ​ങ്ങ​ളി​ൽ​ ​സെ​ഞ്ച്വ​റി​ ​തി​ക​ച്ചി​ട്ടു​ണ്ട്.​ ​വിം​ബി​ൾ​ഡ​ണി​ൽ​ 102​ഉം​ ​ഫ്ര​ഞ്ച് ​ഓ​പ്പ​ണി​ൽ​ 101ഉം​ ​ജ​യ​ങ്ങ​ൾ​ ​നൊ​വാ​ക്ക് ​നേ​ടി​യി​ട്ട​ണ്ട്. 21​-ാം​ ​ഓ​സ്ട്രേ​ലി​യ​ൻ​ ​ഓ​പ്പ​ൺ​ ​ടൂ​ർ​ണ​മെ​ന്റി​നാ​ണ് ​ഇ​ത്ത​വ​ണ ജോ​ക്കോ​ ​ഇ​റ​ങ്ങു​ന്ന​ത്.​ ​ഓ​സ്ട്രേ​ലി​യ​ൻ​ ​ഓ​പ്പ​ണി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​എ​ഡി​ഷ​നു​ക​ളി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​പു​രു​ഷ​ ​താ​ര​മെ​ന്ന​ ​ഫെ​ഡ​റ​റു​ടെ​ ​റെ​ക്കാ​ഡി​നൊ​പ്പ​വും​ ​ജോ​ക്കോ​ ​എ​ത്തി. 81​-​ ​ജോ​ക്കോ​യു​ടെ​ ​ക​രി​യ​റി​ലെ​ 81​-ാം​ ​ഗ്രാ​ൻ​സ്ലാം​ ​ടൂ​ർ​ണ​മെ​ന്റാ​ണി​ത്.​ ​ഏ​റ്റ​വും​ ​കൂ​ടു​ൽ​ ​ഗ്ലാ​ൻ​സ്ലാം​ ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​പു​രു​ഷ​ ​താ​ര​ങ്ങ​ളു​ടെ​ ​പ​ട്ടി​ക​യി​ൽ​ ​ഫെ​ഡ​റ​ർ​ക്കും​ ​ഫെ​ലി​സി​യാ​നോ​ ​ലോ​പ്പ​സി​നു​മൊ​പ്പം​ ​എ​ത്താ​നും​ ജോക്കോയ്ക്കാ​യി.