മാനെ സെനഗൽ

Tuesday 20 January 2026 7:05 AM IST

റ​ബാ​ത്ത്:​ ​റ​ഫ​റി​യിം​ഗും​ ​ഗോ​ൾ​ ​നി​ഷേ​ധ​വും​ ​വാ​ക്കൗ​ട്ടും​ ​പ​നേ​ൻ​ക​ ​പി​ഴ​വും​ ​സം​ഘ​ർ​‌​ഷ​വും...​ ​എ​ല്ലാം​ ​ചേ​ർ​ന്ന​ ​ഫു​ട്ബോ​ൾ​ ​ച​രി​ത്ര​ത്തി​ലെ​ ​ത​ന്നെ​ ​ഏ​റ്റ​വും​ ​നാ​ട​കീ​യ​ത​ ​നി​റ​ഞ്ഞ​ ​ഫൈ​ന​ലു​ക​ളി​ലൊ​ന്നി​ൽ,​​ ​മൊറോ​ക്കോ​യെ​ ​ഏ​ക​പ​ക്ഷീ​യ​മാ​യ​ ​ഒ​രു​ ​ഗോ​ളി​ന് ​കീ​ഴ​ട​ക്കി​ ​സെ​ന​ഗ​ൽ​ ​ആ​ഫ്രി​ക്ക​ ​ക​പ്പ് ഓഫ് ​നേ​ഷ​ൻ​സ് ​കി​രീ​ട​ത്തി​ൽ​ ​മു​ത്ത​മി​ട്ടു.​ ​മൊ​റോക്കോ​യി​ലെ​ ​റ​ബാ​ത്ത് ​വേ​ദി​യാ​യ​ ​ഫൈ​ന​ലി​ൽ​ ​എ​ക്‌​സ‌്ട്രാ​ ​ടൈ​മി​ൽ​ ​പെ​പെ​ ​ഗു​യേ​യ​ ​നേ​ടി​യ​ ​ഗോ​ളി​ലാ​ണ് ​ആ​തി​ഥേ​യ​രെ​ ​ക​ണ്ണീ​രി​ലാ​ക്കി​ ​സെ​ന​ഗ​ൽ​ ​അ​ഞ്ച് ​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​ആ​ഫ്രി​ക്ക​യു​ടെ​ ​ചാ​മ്പ്യ​ൻ​പ​ട്ടം​ ​തി​രി​ച്ചു​ ​പി​ടി​ച്ച​ത്.​ ​നി​ശ്ചി​ത​ ​സ​മ​യ​ത്ത് ​ഇ​രു​ടീ​മി​നും​ ​ഗോൾനേ​ടാ​ൻ​ ​ക​ഴി​യാ​തി​രു​ന്ന​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​മ​ത്സ​രം​ ​എ​ക്‌​സ്ട്രാ​ ​ടൈ​മി​ലേ​ക്ക് ​നീ​ണ്ട​ത്.​ അരനൂറ്റാണ്ടിന് ​ശേ​ഷം​ ​ആ​ഫ്രി​ക്ക​ൻ​ ​കി​രീ​ടം​ ​തി​രി​ച്ചു​പി​ടി​ക്കാ​ൻ​ ​സ്വ​ന്തം​ ​നാ​ട്ടു​കാ​ർ​ക്ക് ​മു​ന്നി​ലി​റ​ങ്ങി​യ​ ​മൊ​റോ​ക്കോ​യ്‌​ക്ക് ​സു​വ​ർ​ണാ​വ​സ​ര​മാ​യി​ ​ഇ​ഞ്ചു​റി​ ​ടൈ​മി​ൽ​ ​പെ​നാ​ൽ​റ്റി​ ​കി​ക്ക് ​ല​ഭി​ച്ചെ​ങ്കി​ലും​ ​അ​വ​രു​ടെ​ ​സൂ​പ്പ​ർ​ ​താ​രം​ ​ബ്ര​ഹിം​ ​ഡി​യാ​സ് ​എ​ടു​ത്ത​ ​പ​നേ​ൻ​ക​ ​കി​ക്ക് ​സെ​ന​ഗ​ൽ​ ​ഗോ​ളി​ ​എ​ഡ്വാ​ർ​ഡ് ​മെ​ൻ​ഡി​ ​അ​നാ​യാ​സം​ ​കൈ​യി​ലൊ​തു​ക്കി. ജ​യി​ച്ചേ​ ​തീ​രൂ​ ​എ​ന്ന​ ​ല​ക്ഷ്യ​വു​മാ​യി​ ​ഇ​റ​ങ്ങി​യ​ ​ഇ​രു​ടീ​മും​ ​തു​ട​ക്കം​ ​മു​ത​ലേ​ ​വ​ൻ​ ​ആ​ക്ര​മ​ണ​മാ​ണ് ​പു​റ​ത്തെ​ടു​ത്ത​ത്.​ ​സെ​ന​ഗ​ൽ​ ​ഗോ​ളി​ ​എ​ഡ്വാ​ർ​ഡോ​ മെ​ൻ​ഡി​യും​ ​മൊ​റോ​ക്ക​ൻ​ ​ഷോ​ട്ട് ​സ്റ്റോ​പ്പ​ർ​ ​ബോ​ണോ​യും​ ​ത​ക​ർ​പ്പ​ൻ​ ​പ്ര​ക​ട​ന​മാ​ണ് ​ക്രോ​സ് ​ബാ​റി​ന് ​കീ​ഴി​ൽ​ ​പു​റ​ത്തെ​ടു​ത്ത്.

സം​ഭ​വ​ ​ബ​ഹു​ലം അ​തി​നാ​ട​കീ​യ​മാ​യി​രു​ന്നു​ 90​ ​മി​നി​ട്ടി​ന് ​ശേ​ഷ​മു​ള്ള​ ​അ​ധി​ക​സ​മ​യം​ ​മു​ത​ലു​ള്ള​ക​ളി.​ ​അ​ധി​ക​ ​സ​മ​യ​ത്ത് ​തു​ട​ക്ക​ത്തി​ൽ​ ​(90​+2​)​​​ ​ത​ന്നെ​ ​സെ​ന​ഗ​ലി​ന്റെ​ ​ഇ​സ്‌​മ​ലി​യ​ ​സെ​ക്ക് ​പ​ന്ത് ​മൊ​റോക്കോ​ ​വ​ല​യി​ലെത്തിച്ചെ​ങ്കി​ലും​ ​റ​ഫ​റി​ ​ഗോ​ൾ​ ​നി​ഷേ​ധി​ച്ചു.​ ​മൊ​റോ​ക്കോ​ ​ഡി​ഫ​ൻ​ഡ​ർ​ ​ഹ​ക്കീ​മി​യെ​ ​സെ​ക്ക് ​ഫൗ​ൾ​ ​ചെ​യ്തെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​വാ​ർ​ ​പ​രി​ശോ​ധ​ന​പോ​ലും​ ​ന​ട​ത്താ​തെ​ ​റ​ഫ​റി​ ​ഗോ​ൾ​ ​നി​ഷേ​ധി​ച്ച​ത്.​ ​അ​ധി​കം​ ​വൈ​കാ​തെ​ ​(90​+7​)​​​ ​ബ്ര​ഹിം​ ​ഡി​യാ​സി​നെ​ ​സെ​ന​ഗ​ലി​ന്റെ എ​ൽ​ ​ഹാ​ദ് ​ജി​ ​മാ​ലി​ക് ​ഡി​യൂ​ഫ് ​ഫൗ​ൾ​ ​ചെ​യ്തെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​ ​റ​ഫ​റി​ ​മൊ​റോ​ക്കോ​യ്‌​ക്ക് ​അ​നു​കൂ​ല​മാ​യി​ ​പെ​നാ​ൽ​റ്റി​ ​വി​ധി​ച്ചു.​ ​ഇ​തി​ൽ​ ​ക്ഷു​ഭി​ത​രാ​യ​ ​സെ​ന​ഗ​ൽ​ ​ടീം​ ​റ​ഫ​റി​യോ​ട് ​ക​യ​ർ​ത്തു.​ ​അ​വ​രു​ടെ​ ​കോ​ച്ച് ​പെ​പ്പേ​ ​തി​യാ​വോ​ ​ടീ​മി​നെ​ ​തി​രി​കെ​ ​വി​ളി​ച്ചു.​ ​ടീം​ ​മൈ​താ​നം​ ​വി​ട്ടു.​ ​ഗ്രൗ​ണ്ടി​ലേ​ക്ക് ​ക​ട​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​സെ​ന​ഗ​ൽ​ ​ആ​രാ​ധ​ക​രും​ ​സു​ര​ക്ഷാ​ ​ഉ​ദ്യോഗസ്ഥരും തമ്മിൽ സംഘർഷമുണ്ടായി.​ ​ഒ​ടു​വി​ൽ​ ​ഇ​തി​ഹാ​സ​ ​താ​രം​ ​സാ​ദി​യോ​ ​മാ​നേ​യു​ടെ​ ​ഇ​ട​പെ​ട​ലി​ലാ​ണ് ​ഇ​രു​പ​ത് ​മി​നി​ട്ടു​ക​ൾ​ക്ക് ​ശേ​ഷം​ ​സെ​ന​ഗ​ൽ​ ​ടീം​ ​മൈ​താ​ന​ത്തേ​യ്ക്ക് ​തി​രി​ച്ചെ​ത്തി​യ​ത്.​ ​പെ​നാ​ൽ​റ്റി​ ​പ​നേ​ൻ​ക​ ​കി​ക്കാ​യി​ ​എ​ടു​ത്ത​ ​ബ്ര​ഹിം​ ​ഡി​യാ​സി​നെ​ ​നാ​ണം​ ​കെ​ടു​ത്തി​ ​സ്ഥാ​നം​ ​മാ​റാ​തെ​ ​നി​ന്ന​ ​സെ​ന​ഗ​ൽ​ ​ഗോ​ളി​ ​പ​ന്ത് ​അ​നാ​യാ​സം​ ​കൈ​പ്പി​ടി​യി​ലാ​ക്കി. തു​ട​ർ​ന്ന് ​എ​ക്‌​സ്‌​ട്രാ​ ​ടൈ​മി​ൽ​ ​തു​ട​ക്ക​ത്തി​ൽ​ ​ത​ന്നെ​ ​(94​-ാം​ ​മി​നി​ട്ട്)​​​ ​മൊ​റോക്ക​ൻ​ ​പ്ര​തി​രോ​ധ​ത്തെ​ ​നി​ഷ്‌​പ്ര​ഭ​മാ​ക്കി​ ​പ​ന്തു​മാ​യി​ ​മു​ന്നേ​റു​ന്ന​തി​നി​ടെ​ ​തൊ​ടു​ത്ത​ ​ഇ​ട​ങ്കാ​ല​ൻ​ ​ഷോ​ട്ടി​ലൂ​ടെ​ ​പെ​പെ ​ ​സെ​ന​ഗ​ലിന്റെ​ ​വി​ജ​യ​മു​റ​പ്പി​ക്കു​ക​​യാ​യി​രു​ന്നു.

ഫെയർ പ്ലേ

സമ്മാനദാനച്ചടങ്ങിൽ കിരീടമുയത്താൻ സെനഗൽ ക്യാപ്ടൻ കൗലിബാലി അവരുടെ ഇതിഹാസ താരം മാനേയെവിളിച്ചത് കായിക ലോകത്തിന്റഎ കൈയടി നേടി.