വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ അപകടം; കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

Tuesday 20 January 2026 9:07 AM IST

കാസർകോട്: ദേശീയ പാതയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി പൊയ്‌നാച്ചിയിൽ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മംഗളൂരു സ്വദേശികളായ ആസിഫ്, ഷെഫീഖ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റുരണ്ട് പേർക്ക് പരിക്കേറ്റു.

വയനാട്ടിൽ വിനോദയാത്ര കഴിഞ്ഞ് നാട്ടിലേയ്ക്ക് മടങ്ങിയ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച ബിഎംഡബ്ള്യൂ കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായാണ് വിവരം. കാർ വെട്ടിപ്പൊളിച്ചാണ് രണ്ട് യുവാക്കളെയും പുറത്തെടുത്തത്.