'തൊഴിലുറപ്പ് ഭേദഗതി തിരിച്ചടിയായി, വായ്‌പാ പരിധി വെട്ടിക്കുറച്ചു'; സഭയിൽ കേന്ദ്രവിമർശനം വായിച്ച് ഗവർണർ

Tuesday 20 January 2026 9:19 AM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള അവസാന നിയമസഭാ സമ്മേളനം ആരംഭിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കർ നയപ്രഖ്യാപന പ്രസംഗം നടത്തുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, സ്‌പീക്കർ എ എൻ ഷംസീർ, മന്ത്രി എം ബി രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഗവർണറെ സ്വീകരിച്ചത്. കേരളം വികസനത്തിന്റെ പാതയിലെന്നാണ് ഗവർണർ പറഞ്ഞത്.

ഇത്തവണ മാർച്ച് 26 വരെയാണ് സഭ നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം സഭ പിരിയും. 29ന് 2026 -27 വർഷത്തേക്കുള്ള സമ്പൂർണ ബഡ്‌ജറ്റ് അവതരിപ്പിക്കും. തുടർന്ന് രണ്ട് മുതൽ അഞ്ച് വരെ ബഡ്‌ജറ്റിനെക്കുറിച്ചുള്ള പൊതു ചർച്ചയും വോട്ടെടുപ്പും നടക്കും. ഫെബ്രുവരി ആറ് മുതൽ 22 വരെ സഭ ചേരില്ല.