ഡ്രെെവിംഗ് ലെെസൻസിൽ വൻ തട്ടിപ്പ്; ടെസ്റ്റിൽ പങ്കെടുക്കാതെ തന്നെ ലെെസൻസ്
Tuesday 20 January 2026 11:37 AM IST
തിരുവനന്തപുരം: ഡ്രെെവിംഗ് ടെസ്റ്റ് നടത്താതെ ഏജന്റുമാർ മുഖേന മെെസൂരുവിൽ നിന്ന് ലെെസൻസ് തരപ്പെടുത്തുന്ന സംഘം കേരളത്തിൽ സജീവമെന്ന് റിപ്പോർട്ട്. മെെസൂരിൽ നിന്ന് സംഘടിപ്പിക്കുന്ന ലെെസൻസിൽ മേൽവിലാസവും ഒപ്പും ഫോട്ടോയും മാറ്റി കേരളത്തിലെ ലെെസൻസാക്കി മാറ്റുന്നുവെന്നാണ് ആരോപണം. ഇതിന് മോട്ടോർ വാഹനവകുപ്പിലെ ചില ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നുവെന്നാണ് വിവരം. സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിൽ ഡ്രെെവിംഗ് ടെസ്റ്റ് മാനദണ്ഡങ്ങൾ കർശനമാക്കിയതോടെ തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കും ഏജന്റുമാർ മുഖേന ലെെസൻസ് തരപ്പെടുന്നവർ കൂടുതലാണ്. എന്നാൽ ഇത്തരത്തിൽ ലെെസൻസ് തരപ്പെടുത്തുന്നവർ അവിടത്തെ ടെസ്റ്റിൽ പങ്കെടുക്കാതെ തന്നെ ലെെസൻസ് സ്വന്തമാക്കുന്നുവെന്നാണ് വിവരം.