ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹങ്ങളും പൂജാ സാമഗ്രികളും മോഷ്‌ടിച്ചു, അന്വേഷണം ആരംഭിച്ച് പൊലീസ്

Tuesday 20 January 2026 1:51 PM IST

പാലക്കാട്: ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹങ്ങൾ കവർന്നതായി പരാതി. പാലക്കാട് വിക്‌ടോറിയ കോളേജിന് സമീപത്തെ തുറപ്പാളയം അയോദ്ധ്യ ശ്രീരാമ പാദുക ക്ഷേത്രത്തിലെ വിഗ്രഹങ്ങളാണ് മോഷണം പോയത്. ക്ഷേത്രത്തിന്റെ ഓട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നതെന്നാണ് ക്ഷേത്രഭാരവാഹികൾ പറയുന്നത്. പഞ്ചലോഹ വിഗ്രഹങ്ങൾക്കൊപ്പം പൂജാ സാമഗ്രികളും മോഷണം പോയതായി പരാതിയുണ്ട്. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.