ജില്ലാതല തൊഴിൽ മേള ഫെബ്രു.7ന്

Wednesday 21 January 2026 12:25 AM IST
ജില്ലാതല തൊഴിൽ മേള

​ ​രാമനാട്ടുകര: വിജ്ഞാന കേരളം ജനകീയ കാമ്പെയിന്റെ ഭാഗമായി ജില്ലാതല തൊഴിൽ മേള ഫെബ്രുവരി ഏഴിന് രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ച് വരെ ഫാറൂഖ് കോളേജ് ക്യാമ്പസിൽ നടക്കും. ഫാറൂഖ് കോളേജ് പാരിസൺ ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം രാമനാട്ടുകര മുനിസിപ്പൽ ചെയർപേഴ്സൺ കല്ലട എം കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ. ആയിഷ സപ്ന അദ്ധ്യക്ഷത വഹിച്ചു. വിജ്ഞാന കേരളം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം.ജി സുരേഷ് കുമാർ പദ്ധതി വിശദീകരിച്ചു. എം പി റഫ്സീന സ്വാഗതവും എം.കെ ബിബിൻ രാജ് നന്ദിയും പറഞ്ഞു. സംഘാടക സമിതി ചെയർപേഴ്സണായി ഡോ.കെ.എ ആയിശ സ്വപ്നയേയും കൺവീനറായി എം.ജി സുരേഷ് കുമാറിനേയും തെരഞ്ഞെടുത്തു.