അക്ഷരോത്സവം സംഘടിപ്പിച്ചു
Wednesday 21 January 2026 12:30 AM IST
എടച്ചേരി: ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിച്ച അക്ഷരോത്സവം എടച്ചേരി നരിക്കുന്ന് യു.പി സ്‌കൂളിൽ ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി. വി ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എം.രാധാകൃഷ്ണൻ മുഖ്യാതിഥിയായി. താലൂക്ക് സെക്രട്ടറി കെ.പി ശ്രീധരൻ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എൻ.ഉദയൻ സ്വാഗതവും കെ.ടി.കെ പ്രേമചന്ദ്രൻ നന്ദിയും പറഞ്ഞു. വിവിധ ലൈബ്രറികളിൽ നിന്നായി 200ൽ പരം വിദ്യർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. സമാപന സദസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സുനില എം.പി , പി.എം നാണു എന്നിവർ പ്രസംഗിച്ചു. രാജീവ് വള്ളിൽ സ്വാഗതവും കെ. ഹരീന്ദ്രൻ നന്ദിയും പറഞ്ഞു.