അനർഹ മുൻഗണന കാർഡുകൾ തിരിച്ചേൽപ്പിക്കണം: ഭക്ഷ്യ കമ്മീഷൻ
Wednesday 21 January 2026 12:49 AM IST
മലപ്പുറം: മുൻഗണന കാർഡുകൾ അനർഹമായി കൈവശം വെച്ചിട്ടുള്ളവർ റേഷൻ കാർഡുകൾ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിൽ ഹാജരാക്കി തരം മാറ്റണമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ മെമ്പർ വി. രമേശൻ അറിയിച്ചു. മലപ്പുറം സിവിൽ സ്റ്റേഷനിലെ തദ്ദേശ സ്വയംഭരണ വകുപ്പ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലയിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ജീവനക്കാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അർഹതയുള്ള ആളുകൾ ഓൺലൈൻ മുഖേന അപേക്ഷ സ്വീകരിക്കുന്ന സമയത്ത് അപേക്ഷിക്കണം. ഫീൽഡുതല പരിശോധനകളിലൂടെ അനർഹ കാർഡുകൾ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ സപ്ലൈ ഓഫീസർ എ. സജാദ്, സീനിയർ സൂപ്രണ്ട് പി. അബ്ദുറഹിമാൻ, താലൂക്ക് സപ്ലൈ ഓഫീസർമാർ എന്നിവർ യോഗത്തിൽ സംസാരിച്ചു.