എക്യുമെനിക്കൽ സംഗമം

Wednesday 21 January 2026 12:00 AM IST

തിരുവല്ല: കേരള കൗൺസിൽ ഒഫ് ചർച്ചസിന്റെയും കേരള കാത്തലിക് ബിഷപ്പ് കൗൺസിലിന്റെയും നേതൃത്വത്തിൽ നടന്ന എക്യുമെനിക്കൽ സംഗമം മാർത്തോമ്മ സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. കെ.സി.സി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ് അദ്ധ്യക്ഷനായി. സീറോമലബാർ സഭ ഷംഷാബാദ് അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് കൊല്ലമ്പറമ്പിൽ, ബിലീവേഴ്സ് ഈസ്റ്റേൺ സഭ തിരുവനന്തപുരം ഭദ്രാസന ബിഷപ്പ് മാത്യൂസ് മാർ സിൽവാനിയോസ്, റവ. ഡോ.സി.കെ.മാത്യു, ഫാ. സിറിൽ തോമസ് തയ്യിൽ തുടങ്ങിയവർ സംസാരിച്ചു.