സമസ്ത പൊതുപരീക്ഷ 2,95,240 വിദ്യാർത്ഥികൾ പങ്കെടുക്കും

Wednesday 21 January 2026 12:58 AM IST
F

.ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ ജനറൽ കലണ്ടർ പ്രകാരം നടക്കുന്ന മദ്രസകളിലെ പൊതുപരീക്ഷയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. വിദേശ രാജ്യങ്ങളിൽ ജനുവരി 23,24 തീയതികളിലും ഇന്ത്യയിൽ 24, 25 തീയതികളിലുമാണ് പരീക്ഷ. സമസ്തയുടെ 11,090 മദ്റസകളിൽ നിന്നായി 2,77,642 കുട്ടികളാണ് ഈ വർഷത്തെ ജനറൽ കലണ്ടർ പ്രകാരം പൊതുപരീക്ഷ എഴുതുന്നത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടക്കുന്നത്.