പരാതി പരിഹാര അദാലത്ത്
Wednesday 21 January 2026 12:00 AM IST
ചിറ്റാർ: ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ വിവിധ ഉന്നതികളിൽ താമസിക്കുന്ന ജനവിഭാഗങ്ങൾക്കായി പരാതി പരിഹാര അദാലത്തും നിയമ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. കോന്നി ഡിവൈ.എസ്.പി ജി.അജയ് നാഥ് ഉദ്ഘാടനം ചെയ്തു. ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ബീവി അദ്ധ്യക്ഷയായി. ചിറ്റാർ പൊലീസ് ഇൻസ്‌പെക്ടർ ജി.സുരേഷ് കുമാർ, കൊടുമുടി ഉന്നതി ഊര് മൂപ്പൻ രാഘവൻ ആലയ്ക്കൽ, കെ.യു.എം.എസ് ശാഖാ സെക്രട്ടറി ബി.അയ്യപ്പൻ, വാർഡ് മെമ്പർ സുഭാഷ് പുറമൺ, ചിറ്റാർ പൊലീസ് സബ് ഇൻസ്‌പെക്ടർ എ.ആർ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.