പ്രതിഷേധ യോഗം
Wednesday 21 January 2026 12:03 AM IST
കോന്നി: അട്ടച്ചാക്കൽ സിദ്ധനർ സർവീസ് സൊസൈറ്റി കോന്നി യൂണിയനിൽ ഉൾപ്പെട്ട 270-ാംനമ്പർ ശാഖയുടെ പതാക നശിപ്പിച്ച സാമൂഹ്യ ദ്രോഹികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ യോഗം നടത്തി. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി.രാജു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.ആർ.മനോഹരൻ അദ്ധ്യക്ഷനായി, വാർഡ് അംഗം സംഗീത രവി, എ.ആർ.രാഘവൻ, ആർ.വിജയൻ, കെ.കെ.പുഷ്പാംഗദൻ, മനോജ്, ടി.എൻ.ഉല്ലാസ്, നെൽസൺ, എസ്.അഭിലാഷ്, ഒ.എസ്.കൃഷ്ണൻകുട്ടി, ജി.രമ എന്നിവർ സംസാരിച്ചു.