റിപ്പബ്ലിക് സദസ്
Wednesday 21 January 2026 1:05 AM IST
പാലക്കാട്: ജില്ലാ ലൈബ്രറി കൗൺസിലിന്റെ കീഴിൽ ജില്ലയിലെ ഗ്രന്ഥശാലകളിൽ റിപ്പബ്ലിക് സദസ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാതല പരിശീലനം സംഘടിപ്പിച്ചു. പാലക്കാട് ജില്ലാ എൻ.ജി.ഒ യൂണിയൻ ഹാളിൽ നടന്ന പരിപാടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇ.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. സി.പി.ചിത്രഭാനു അദ്ധ്യക്ഷത വഹിച്ചു. കെ.എൻ.സുകുമാരൻ, സി.വിജയൻ, എൻ.എസ്.ബ്രിജേഷ്, കെ.എസ്.ലക്ഷ്മണൻ എന്നിവർ ക്ലാസ് അവതരിപ്പിച്ചു. ഗ്രന്ഥശാലകളിൽ ജനുവരി 26 മുതൽ ഫെബ്രുവരി അഞ്ച് വരി റിപ്പബ്ലിക് സദസുകൾ സംഘടിപ്പിക്കും.