സ്വീകരണം നൽകി
Wednesday 21 January 2026 1:06 AM IST
മണ്ണാർക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാർക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നഗരസഭാ കൗൺസിലർമാർക്ക് സ്വീകരണം നൽകി. വ്യാപാര ഭവനിൽ കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.രമേഷ് അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ബാസിത് മുസ്ലിം, സജി, നഗരസഭ ചെയർപേഴ്സണൺ കെ.സജ്ന, ജില്ലാ യൂത്ത് വിംഗ് പ്രസിഡന്റ് ഷമീർ, ഉണ്ണി എന്നിവർ സംസാരിച്ചു. മുനിസിപ്പാലിറ്റിയിൽ നടപ്പിലാക്കേണ്ട വികസനമാർഗരേഖ യൂണിറ്റ് ഭാരവാഹികൾ ജനപ്രതിനിധികൾക്ക് കൈമാറി. കെ.വി.വി.ഇ.എസ് സെക്രട്ടേറിയറ്റ് അംഗങ്ങൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, യൂത്ത് വിംഗ് ഭാരവാഹികൾ, വനിതാവിംഗ് ഭാരവാഹികൾ പങ്കെടുത്തു. ഭാരവാഹികളെ അനുമോദിച്ചു.