പി.എം ശ്രീ വിരുദ്ധ ടേബിൾ ടോക്ക്

Wednesday 21 January 2026 12:08 AM IST
പി.എം ശ്രീ, എൻ.ഇ.പി. വിരുദ്ധ സമിതി സംഘടിപ്പിച്ച ടേബിൾ ടോക്കിൽ പി.കെ. പോക്കർ പ്രസംഗിക്കുന്നു

കോഴിക്കോട്: ന്യൂനപക്ഷങ്ങളുടെ ഭരണഘടന അവകാശങ്ങളും സ്ത്രീകളുടെ സാമൂഹ്യപദവിയും തകർക്കുന്ന നയമാണ് എൻ.ഇ.പി 2020 എന്ന് പി.എം ശ്രീ, എൻ.ഇ.പി. വിരുദ്ധ സമിതി സംഘടിപ്പിച്ച ടേബിൾ ടോക്കിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസത്തെ സ്വകാര്യവത്കരിക്കാനും വാണിജ്യവത്കരിക്കാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. മനുസ്മൃതിയെ പുനരാനയിക്കാനുള്ള ശ്രമം ദളിതരെയും സ്ത്രീകളെയും ന്യൂനപക്ഷവിഭാഗങ്ങളെയും മാത്രമല്ല മൊത്തം ജനതയുടെയും വിദ്യാഭ്യാസഭാവി തകർക്കും. ബഹുഭൂരിപക്ഷത്തിനും വിദ്യ വേണ്ട നൈപുണി മതിയെന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നിലപാട് കോർപ്പറേറ്റുകളെ സഹായിക്കാനുള്ളതാണെന്ന് പ്രഭാഷകർ ചൂണ്ടിക്കാട്ടി. എം.എൻ.വിജയൻ സാംസ്കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ എൻ.സുബ്രഹ്മണ്യൻ മോഡറേറ്ററായി. ഡോ.പി.കെ. പോക്കർ, ഡോ.ഖദീജ മുംതാസ്, കെ.അജിത, ഡോ.ആസാദ്, അഡ്വ: ടി. നാരായണൻ വട്ടോളി തുടങ്ങിയവർ പ്രസംഗിച്ചു.