കവിത കാർണിവൽ
Wednesday 21 January 2026 1:09 AM IST
പട്ടാമ്പി: ഫെബുവരി 6, 7, 8 തീയതികളിൽ പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിൽ നടക്കുന്ന കവിതാ കാർണിവൽ ഒമ്പതാം പതിപ്പിന്റെ സ്വാഗത സംഘ രൂപീകരണ യോഗം മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എം.ആർ.രശ്മി അദ്ധ്യക്ഷയായി. നഗരസഭ വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ, വൈസ് പ്രിൻസിപ്പൽ രാജലക്ഷ്മി, പി.ടി.എ വൈസ് പ്രസിഡന്റ് വി.ടി.ശോഭന, ഡയറക്ടർ ഡോ. കെ.സന്തോഷ്, ജനറൽ കൺവീനർ ഡോ. എം.ആർ.അനിൽകുമാർ, ഡോ. അബ്ദു പതിയിൽ, നിരഞ്ജൻ, സി.അലിക്കുട്ടി, ടി.എസ് ദിവ്യ.തുടങ്ങിയവർ സംസാരിച്ചു.