പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു
Wednesday 21 January 2026 12:12 AM IST
ബാലുശ്ശേരി: യു.ഡി.എഫ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐക്കാർ മർദ്ദിച്ചതിൽ പ്രതിഷേധിച്ചും ആക്രമികളെ ഉടൻ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ടും യു.ഡി.എഫ് നേതൃത്വത്തിൽ ബാലുശ്ശേരി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഉപരോധ സമരത്തിന് വി.ബി. വിജീഷ്, കെ.രാജീവൻ, കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സുജാത, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മംഗൾദാസ് ത്രിവേണി , കെ അഹമ്മത് കോയ, വി.സി. വിജയൻ, വൈശാഖ് കണ്ണോറ, വരുൺ.ടി.എം, സിറാജ്. യു.കെ., ഇ.ടി. ബിനോയ്, വി.എം. സുരേന്ദ്രൻ, അർജ്ജുൻ പൂനത്ത്, എൻ.കെ. അബ്ദുൾ സമദ്, സി.കെ. ഷക്കീർ, അഭിജിത്ത്, അസീസ്, പി.കെ. ചന്ദ്രൻ, ഷീബ തുടങ്ങിയവർ നേതൃത്വം നൽകി. സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ സി.ഐയുടെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്ന് നേതാക്കൾ ആരോപിച്ചു.