ഗവർണറുടെ നയ പ്രഖ്യാപനം: വനിതാ ക്ഷേമത്തിന് വാരിക്കോരി പദ്ധതി

Wednesday 21 January 2026 2:20 AM IST

തിരുവനന്തപുരം: നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനത്തിൽ നിറഞ്ഞത് വനിതാ ക്ഷേമ പദ്ധതികൾ. വിദ്യാർത്ഥികളും സംരംഭകരും കർഷകരും വീട്ടമ്മമാരും ഇടം പിടിച്ചു. സ്ത്രീകൾക്ക് വരുമാനം ഉറപ്പാക്കുന്ന പദ്ധതികൾ . തൊഴിലധിഷ്‌ഠിത സംരംഭങ്ങൾ . നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സ്ത്രീ വോട്ടുകൾ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളേറെ.

ആർത്തവ വിരാമം നേരിടുന്ന സ്ത്രീകൾക്കായി 'ഫോർട്ടി പ്ലസ്' ജൈവ-മാനസിക-സാമൂഹ്യ പദ്ധതി . ജോലി സ്ഥലത്തെ ലൈംഗികാതിക്രമങ്ങൾ തടയാൻ 'പോഷ്' പോർട്ടൽ വഴി ഇടപെടൽ. അതിക്രമങ്ങൾ അതിജീവിച്ചവരെ പുനരധിവസിപ്പിക്കാനും തൊഴിൽസ്ഥലത്തെ സുരക്ഷയ്ക്കുമായി ' സമാരംഭം' പ . വനിതാ കർഷകരെ പിന്തുണയ്ക്കാൻ 'വനിത കാർഷിക' പദ്ധതി . വിദേശത്ത് ജോലി ചെയ്യുന്ന സ്ത്രീകൾക്ക് താങ്ങായി നോർക്ക വനിതാ സെൽ .

സ്ത്രീ ധനത്തിനും മയക്കു മരുന്നിനുമെതിരായ ക്യാമ്പെയിനുകൾ . തദ്ദേശ സ്ഥാപനങ്ങളിൽ 1000 'അവളിടം' ക്ലബുകൾ..

മറ്റ് പ്രധാന

പദ്ധതികൾ

ഭരണപരമായ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്താൻ സ്ത്രീ സൗഹൃദ സിവിൽ സ്റ്റേഷനുകൾ.

പട്ടികവർഗ വനിതകളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ ലേബർ ബാങ്കിന്റെ സഹായത്തോടെ 'വി ഇനിഷ്യേറ്റീവ്'

സൗരോർജ്ജ, ജൈവകൃഷി സംരംഭങ്ങളിലൂടെ ഹരിത തൊഴിൽ പ്രോത്സാഹിപ്പിക്കാനും സുസ്ഥിര ഉപജീവനം ഉറപ്പാക്കാനും ഒ.ബി.സി വനിതകൾക്ക് സ്വയംതൊഴിൽ സഹായം .

കുട്ടിക്കാലത്ത് ക്ഷേമസ്ഥാപനങ്ങളിൽ ജീവിച്ചവരെ 18വയസ് തികയുമ്പോൾ പുനരധിവസിപ്പിക്കാൻ 'തന്റെയിടം.'

വനിതാസംരംഭകരെ പ്രോത്സാഹിപ്പിക്കാൻ വനിതാ കോൺക്ലേവുകളും ബാങ്കർമാരുടെ യോഗങ്ങളും നിക്ഷേപക സംഗമങ്ങളും.

വനിതാ ശാസ്ത്രജ്ഞർക്കുള്ള ബാക്ക്-ടു-ലാബ് പദ്ധതിക്ക് പ്രാധാന്യവും ഫെലോഷിപ്പുകളും

സുസ്ഥിര ജീവിതശൈലികളിലും കാലാവസ്ഥാ- പരിസ്ഥിതി സംരക്ഷണത്തിലും വനിതകളെയും യുവജനങ്ങളെയും ശാക്തീകരിക്കും. .

ഫയർഫോഴ്സിൽ വനിതാ സ്കൂബാ ടീം .

 ആശാവർക്കർമാരുടെയും അങ്കണവാടി ഹെൽപ്പർമാരുടെയും ഇൻസെന്റീവുകളും വേതനവും കൂട്ടണമെന്ന് കേന്ദ്രത്തോടാവശ്യപ്പെടും.

 സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കായി സുരക്ഷാ പദ്ധതി' .

മറ്റ് സാമൂഹ്യക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാത്ത 35നും അറുപതിനുമിടയിൽ പ്രായമുള്ള 31.34ലക്ഷം സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം ട്രാൻസ് വിമനുകൾക്കടക്കം

.

കുടുംബശ്രീ

ലോക ശ്രദ്ധയിൽ

46 ലക്ഷം അംഗങ്ങളോടെ, ലോകത്തെ ഏറ്റവും വലിയ മിഷനുകളിലൊന്നായി കുടുംബശ്രീ മാറി. 617 സി.ഡി.എസുകൾക്ക് ഐ.എസ്.ഒ അംഗീകാരം.നേതൃത്വ വികസനം, സംരംഭങ്ങൾ മെച്ചപ്പെടുത്തൽ, വേജ് എംപ്ലോയ്മെന്റ് സുഗമമാക്കാൽ, പരിചരണ സമ്പദ്‌വ്യവസ്ഥ വിപുലീകരണം എന്നിവയ്ക്ക് ഊന്നൽ.