റോബോട്ടിക് എക്സ്പോ
Wednesday 21 January 2026 12:20 AM IST
ഫറോക്ക്: വാക്കറൂ ഗ്രൂപ്പ് ഡി- ലിങ്ക് കമ്മ്യൂണിക്കേഷൻ എന്നിവരുടെ സഹകരണത്തോടെ ഫറോക്ക് ജി. ജി .വി .എച്ച്എസ് സ്കൂൾ യു. പി വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ റോബോട്ടിക് പരിശീലന ക്യാമ്പിൽ നിർമ്മിക്കപ്പെട്ട പ്രോജക്ടുകളുടെ അവതരണം ഫറോക്ക് മുനിസിപ്പൽ ചെയർപേഴ്സൺ ചന്ദ്രിക നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബിത ഹബീബ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ പ്രകാശൻ കറുത്തേടത്ത് പി.ടി.എ പ്രസിഡന്റ് ഷിജു.സി, വാക്ക റൂ പ്രതിനിധികളായ അർജ്ജുൻ , അമൽ ഡീലിംഗ് (ഇന്റർനാഷണൽ) മെന്റർ വൈശാഖൻ , സ്കൂൾ പ്രധാനാദ്ധ്യാപകൻ കെ.പി. സ്റ്റിവി , എ.ടി.എൽ കോ ഓർഡിനേറ്റർ ഷിബിത എന്നിവർ പ്രസംഗിച്ചു . കൊച്ചിയിൽ നടന്ന അന്താരാഷ്ട്ര റോബോട്ടിക് ഫെസ്റ്റിൽ ചാമ്പ്യൻ പട്ടം നേടിയ അമേയയ്ക്ക് ഉപഹാരം നൽകി.