ഓർമിക്കാൻ

Wednesday 21 January 2026 12:57 AM IST

1. ICSI CSEET ഫലം:- കമ്പനി സെക്രട്ടറി എക്സിക്യുട്ടീവ് എൻട്രൻസ് ടെസ്റ്റ് ഫലം ICSI പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: icsi.edu.

2. CUET PG രജിസ്ട്രേഷൻ:- കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (പി.ജി) രജിസ്ട്രേഷനുള്ള അവസാന തീയതി 23 വരെയായി എൻ.ടി.എ ദീർഘിപ്പിച്ചു. വെബ്സൈറ്റ്: exams.nta.nic.in/cuet-pg

3. പി.ജി ആയുർവേദ പ്രവേശനം:- കേരളത്തിലെ സർക്കാർ എയ്ഡഡ്‌ ആയുർവേദ കോളേജുകളിലേയും സ്വാശ്രയ ആയുർവേദ കോളേജുകളിലെയും സർക്കാർ സീറ്റുകളിലേയ്ക്കുള്ള 2025-26 അധ്യയന വർഷ ആയുർവേദ കോഴ്‌സ് പ്രവേശനത്തിനായുള്ള മൂന്നാം ഘട്ട സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ്‌ ലിസ്റ്റ്‌ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.ceeKerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രവേശനം നേടാനുള്ള അവസാന തീയതി 23.