കേരള സർവകലാശാല
Wednesday 21 January 2026 12:59 AM IST
പരീക്ഷ മാറ്റി
ഫെബ്രുവരി നാലിന് നടത്താനിരുന്ന ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി പരീക്ഷ ഫെബ്രുവരി പത്തിലേക്ക് മാറ്റി. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
ഫെബ്രുവരിയിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എം.എഡ് പരീക്ഷയ്ക്ക് പിഴയില്ലാതെ 27 വരെയും 150 രൂപ പിഴയോടെ 30 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി രണ്ടു വരെയും അപേക്ഷിക്കാം.
രണ്ട്, നാല്, ആറ് സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ,ബി.എസ്.സി,ബി.കോം,ബി.ബി.എ,ബി.സി.എ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബി.ടെക് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.