സ്മാർട്ട് ബസാറിൽ 'ഫുൾ പൈസ വസൂൽ സെയിൽ'
Wednesday 21 January 2026 12:02 AM IST
കൊച്ചി: പ്രമുഖ റീട്ടെയിൽ ശൃംഖലയായ സ്മാർട്ട് ബസാറിൽ 'ഫുൾ പൈസ വസൂൽ സെയിൽ' പ്രഖ്യാപിച്ചു. ഇന്ന് മുതൽ 26 വരെ രാജ്യത്തുടനീളമുള്ള എല്ലാ സ്മാർട്ട് ബസാർ സ്റ്റോറുകളിലും ഓഫർ ലഭ്യമാകും. സീസണിലെ ഏറ്റവും ആകർഷകമായ ഓഫറുകളുമായെത്തുന്ന ഫുൾ പൈസ വസൂൽ സെയിലിലൂടെ കുടുംബങ്ങൾക്ക് മികച്ച ലാഭമുണ്ടാക്കാനാകും. ദൈനംദിന പലചരക്ക് സാധനങ്ങൾ മുതൽ ഗൃഹോപകരണങ്ങൾ വരെ ഓഫർ സെയിലിൽ ഉൾപ്പെടുന്നു. അഞ്ച് കിലോ ബസുമതി അരി + 2.73 ലിറ്റർ ഓയിൽ കോംബോ 749 രൂപയുടെ സ്മാർട്ട് വിലയിൽ ലഭിക്കും. രണ്ട് ബിസ്‌ക്കറ്റുകൾ വാങ്ങുമ്പോൾ ഇഷ്ടമുള്ള ഒരെണ്ണം സൗജന്യമായി ലഭിക്കും. രണ്ട് ലിറ്റർ/കിലോ ഡിറ്റർജെന്റുകൾക്ക് കുറഞ്ഞത് 30 ശതമാനം കിഴിവുണ്ടാകും. സോപ്പുകളും ടൂത്ത്‌പേസ്റ്റുകൾക്കും 40 ശതമാനം വരെയും പ്രമുഖ ഷാംപൂ ബ്രാൻഡുകൾക്ക് 40 ശതമാനവും കിഴിവുണ്ട്.