ഇ.ഡി കണ്ടെത്തൽ: ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു,​ സാമ്പത്തിക ക്രമക്കേട് വ്യാപകം

Wednesday 21 January 2026 12:11 AM IST

കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി, ദ്വാരപാലകശില്പം എന്നിവയ്‌ക്ക് പുറമെ അയ്യപ്പഭക്തർ കാണിക്കയായി സമർപ്പിച്ച സ്വർണവും കൊള്ളയടിച്ചതായി ഇ.ഡി കണ്ടെത്തി. വൻതോതിലുള്ള സാമ്പത്തിക ക്രമക്കേടുകൾക്കു പുറമെയാണിത്. ഇവയിലും വിശദമായ അന്വേഷണം ഇ.ഡി ആരംഭിച്ചു.

ശബരിമലയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലും സാമ്പത്തിക ഇടപാടുകളിലും ഇ.ഡി നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇതുസംബന്ധിച്ച തെളിവുകൾ ലഭിച്ചത്. ഇവയുടെ അടിസ്ഥാനത്തിൽ 2019 മുതൽ 2025 വരെ ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.

അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ധനികരും വ്യവസായികളുമായ അയ്യപ്പഭക്തർ കാണിക്കയായി സ്വർണനാണയങ്ങളും ആഭരണങ്ങളും സമർപ്പിക്കാറുണ്ട്. ഇവ ദേവസ്വം വരുമാനത്തിൽ വകവയ്‌ക്കുകയോ രേഖപ്പെടുത്തുകയോ ചെയ്യാതെ തട്ടിയെടുത്ത് കടത്തിയിട്ടുണ്ടെന്നാണ് ലഭിച്ച വിവരം.

ശബരിമലയിലെ പൂജകൾ, ലഭിക്കുന്ന വരുമാനങ്ങൾ, കരാറുകൾ തുടങ്ങിയവയിലും ക്രമക്കേടുകൾ നടന്നിട്ടുണ്ട്. കള്ളപ്പണ നിരോധന നിയമപ്രകാരം ഇവയെക്കുറിച്ചും ഇ.ഡി വിശദമായി അന്വേഷിക്കും. ഇതുസംബന്ധിച്ച രേഖകളുടെ പരിശോധനയും തെളിവുശേഖരണവും ആരംഭിച്ചിട്ടുണ്ട്.

​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള

ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​പോ​റ്റി​യു​ടെ ജാ​മ്യ​ഹ​ർ​ജി​യി​ൽ​ ​വി​ധി​ ​ഇ​ന്ന്

കൊ​ല്ലം​:​ശ​ബ​രി​മ​ല​ ​ക്ഷേ​ത്ര​ത്തി​ലെ​ ​ദ്വാ​ര​പാ​ല​ക​ ​ശി​ല്പ​ത്തി​​​ൽ​ ​നി​​​ന്ന് ​സ്വ​ർ​ണം​ ​ക​വ​ർ​ന്ന​ ​കേ​സി​ൽ​ ​മു​ഖ്യ​പ്ര​തി​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​പോ​റ്റി​യു​ടെ​ ​ജാ​മ്യ​ ​ഹ​ർ​ജി​യി​ൽ​ ​വി​ധി​ ​ഇ​ന്ന്.​കൊ​ല്ലം​ ​വി​ജി​ല​ൻ​സ് ​കോ​ട​തി​ ​ജ​ഡ്ജ് ​സി.​എ​സ് ​മോ​ഹി​ത്താ​ണ് ​ഇ​ന്ന​ത്തേ​ക്ക് ​മാ​റ്റി.​ജാ​മ്യം​ ​ല​ഭി​​​ച്ചെ​ന്ന​ ​പേ​രി​​​ൽ​ ​ഇ​ന്ന​ലെ​ ​ചി​​​ല​ ​ചാ​ന​ലു​ക​ളി​​​ലും​ ​ഓ​ൺ​​​ലൈ​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​​​ലും​ ​വാ​ർ​ത്ത​ ​പ്ര​ച​രി​​​ച്ച​ത് ​തെ​റ്റി​​​ദ്ധാ​ര​ണ​യ്ക്ക് ​വ​ഴി​​​വ​ച്ചി​​​രു​ന്നു.

അ​റ​സ്റ്റി​ലാ​യി​ 90​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​കു​റ്റ​പ​ത്രം​ ​സ​മ​ർ​പ്പി​ക്കാ​ത്ത​തി​നാ​ഷ​ൽ​ ​സ്വാ​ഭാ​വി​ക​ ​ജാ​മ്യ​ത്തി​ന് ​അ​ർ​ഹ​ത​യു​ണ്ടെ​ന്ന് ​പ്ര​തി​ഭാ​ഗം​ ​വാ​ദി​ച്ചി​രു​ന്നു.​എ​ന്നാ​ൽ​ ​ജാ​മ്യം​ ​ല​ഭി​ച്ച് ​പു​റ​ത്തി​റ​ങ്ങി​യാ​ൽ​ ​ഒ​ളി​വി​ൽ​ ​പോ​കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്ന് ​വി​​​ശ​ദീ​ക​രി​​​ച്ച് ​പ്രോ​സി​ക്യൂ​ഷ​ൻ​ ​ശ​ക്ത​മാ​യി​​​ ​എ​തി​​​ർ​ത്തു.​കേ​സ് ​അ​ന്വേ​ഷ​ണം​ ​നി​ർ​ണാ​യ​ക​ ​ഘ​ട്ട​ത്തി​ൽ​ ​എ​ത്തി​നി​ൽ​ക്കു​മ്പോ​ൾ​ ​ജാ​മ്യം​ ​ന​ൽ​ക​രു​തെ​ന്ന് ​പ്രോ​സി​ക്യൂ​ഷ​ൻ​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

റി​മാ​ൻ​ഡി​ൽ​ ​ക​ഴി​യു​ന്ന​ ​ത​ന്ത്രി​ ​ക​ണ്ഠ​ര​ര് ​രാ​ജീ​വ​രും​ ​പോ​റ്റി​യും​ ​ത​മ്മി​ലു​ള്ള​ ​ബ​ന്ധം​ ​സം​ബ​ന്ധി​ച്ചും​ ​കൂ​ടു​ത​ൽ​ ​വ്യ​ക്ത​ത​ ​വ​രു​ത്ത​ണം.​ന​ഷ്ട​പ്പെ​ട്ട​ ​സ്വ​ർ​ണ​ത്തി​ന്റെ​ ​ക​ണ​ക്ക്,​ഏ​തെ​ല്ലാം​ ​ത​ര​ത്തി​ൽ​ ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട് ​തു​ട​ങ്ങി​വ​ ​അ​ന്വേ​ഷി​ച്ച് ​അ​വ​ ​വീ​ണ്ടെ​ടു​ക്ക​ണം.​ജാ​മ്യം​ ​അ​നു​വ​ദി​ച്ചാ​ൽ​ ​ഉ​യ​ർ​ന്ന​ ​ജാ​മ്യ​ത്തു​ക​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ക​ടു​ത്ത​ ​ഉ​പാ​ധി​ക​ൾ​ ​വ്യ​വ​സ്ഥ​ ​ചെ​യ്യ​ണ​മെ​ന്നും​ ​പ്രോ​സി​ക്യൂ​ഷ​നു​ ​വേ​ണ്ടി​ ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ട്ട​ർ​ ​സി​ജു​ ​രാ​ജ​ൻ​ ​വാ​ദി​ച്ചു.​തു​ട​ർ​ന്നാ​ണ് ​ജാ​മ്യ​ഹ​ർ​ജി​യി​ൽ​ ​വി​ധി​ ​പ​റ​യു​ന്ന​ത് ​മാ​റ്റി​വ​ച്ച​ത്.

ജാ​മ്യം​ ​ല​ഭി​ച്ചാ​ലും​ ​ജ​യി​ൽ​ ​മോ​ചി​ത​നാ​കി​ല്ല ദ്വാ​ര​പാ​ല​ക​ ​കേ​സി​ൽ​ ​ജാ​മ്യം​ ​ല​ഭി​ച്ചാ​ലും​ ​ക​ട്ടി​ള​പ്പാ​ളി​ ​കേ​സി​ൽ​ ​പ്ര​തി​യാ​യ​തി​നാ​ൽ​ ​പോ​റ്റി​ ​ജ​യി​ൽ​ ​മോ​ചി​ത​നാ​കി​ല്ല.​എ​ന്നാ​ൽ,​ക​ട്ടി​ള​പ്പാ​ളി​ ​കേ​സി​ൽ​ ​ന​വം​ബ​ർ​ 3​നാ​ണ് ​പോ​റ്റി​യെ​ ​അ​റ​സ്റ്റ് ​ചെ​യ്ത്തി​നാ​ൽ​ ​ഫെ​ബ്രു​വ​രി​ ​ഒ​ന്നി​ന് 90​ ​ദി​വ​സം​ ​പൂ​ർ​ത്തി​യാ​കും.​ഇ​തി​നു​ ​മു​ൻ​പ് ​കു​റ്റ​പ​ത്രം​ ​സ​മ​ർ​പ്പി​ച്ചി​ല്ലെ​ങ്കി​ൽ​ ​ഇ​രു​കേ​സു​ക​ളി​ലും​ ​ജാ​മ്യം​ ​ല​ഭി​​​ക്കും.​അ​തി​നാ​ൽ​ ​ഇ​ട​ക്കാ​ല​ ​കു​റ്റ​പ​ത്രം​ ​സ​മ​ർ​പ്പി​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തി​ലാ​ണ് ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘം.

കേ​സി​ൽ​ ​മു​ൻ​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​ഓ​ഫി​സ​ർ​ ​എ​സ്.​ശ്രീ​കു​മാ​റി​നെ​ ​ഇ​ന്ന​ലെ​ ​ഒ​രു​ ​ദി​വ​സ​ത്തേ​ക്ക് ​എ​സ്.​ഐ.​ടി​യു​ടെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​വി​ട്ടു.​കൂ​ടു​ത​ൽ​ ​മൊ​ഴി​യെ​ടു​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യ​ത്തി​ലാ​ണ് ​ഒ​രു​ ​ദി​വ​സ​ത്തെ​ ​ക​സ്റ്റ​ഡി​ ​അ​നു​വ​ദി​ച്ച​ത്.​കേ​സി​ന് ​ആ​സ്പ​ദ​മാ​യ​ ​സം​ഭ​വം​ ​ന​ട​ക്കു​മ്പോ​ൾ​ ​ശ​ബ​രി​മ​ല​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​ഓ​ഫീ​സ​റാ​യി​രു​ന്നു​ ​ശ്രീ​കു​മാ​ർ.​ചോ​ദ്യം​ ​ചെ​യ്ത​ശേ​ഷം​ ​വൈ​കി​ട്ട് ​ശ്രീ​കു​മാ​റി​നെ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​ജ​യി​ലി​ലേ​ക്ക് ​മ​ട​ക്കി​ ​അ​യ​ച്ചു.