കൗൺസിൽ വിളിക്കണം
Wednesday 21 January 2026 2:18 AM IST
തൃപ്പൂണിത്തുറ: നഗരസഭ കണ്ണൻകുളങ്ങര, പോളക്കുളം ഷോപ്പിംഗ് മാളുകളിൽ നിന്ന് ചെമ്പ് കമ്പികൾ അടക്കം മോഷണം പോയതിൽ നഗരസഭ അടിയന്തര കൗൺസിൽ വിളിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പാർലിമെന്ററി പാർട്ടി ലീഡർ സി. എ ഷാജി നഗരസഭ ചെയർമാൻ പി. എൽ ബാബുവിന് കത്ത് നൽകി. മുൻ നഗരസഭ ഭരണ സമിതിയുടെ കാലത്ത് നടന്ന മോഷണം അന്നത്തെ സി.പി.എം ഭരണ സമിതിയും സെക്രട്ടറിയും അന്നത്തെ കൗൺസിലിൽ നിന്നും മറച്ചു വച്ചിരുന്നു. നഗരസഭയിൽ കഴിഞ്ഞ ഒരു മാസമായി അധികാരത്തിൽ എത്തിയ ബി.ജെ.പിയുടെ ചെയർമാനും മോഷണവിവരം പുറത്തറിയാതിരിക്കാൻ ശ്രമം നടത്തുന്നതായി യു.ഡി.എഫ് ആരോപിച്ചു.