സെന്റ് പോൾസിന് ക്രിക്കറ്റ് കിരീടം

Wednesday 21 January 2026 2:19 AM IST

കളമശേരി: ആലുവ യു. സി. കോളേജിൽ നടന്ന എം. ജി. യൂണിവേഴ്സിറ്റി വനിതാ ഇന്റർ കോളേജ് ക്രിക്കറ്റ്‌ ടൂർണമെന്റിൽ കളമശേരി സെന്റ് പോൾസ് കോളേജ് വിജയ കിരീടമണിഞ്ഞു. യു. സി. കോളേജ് ആലുവ, മാർത്തോമാ കോളേജ് ഫോർ വുമൺ പെരുമ്പാവൂർ, സെന്റ് ആൽബർട്സ് കോളേജ് എറണാകുളം എന്നിവർ യഥാസ്ഥാനം രണ്ടും മൂന്നും നാലും സ്ഥാനക്കാരായി. സെന്റ് പോൾസ് കോളേജിന് നീണ്ട 36 വർഷങ്ങൾക്കുശേഷമാണ് എം. ജി. യൂണിവേഴ്സിറ്റി കിരീടം ലഭിക്കുന്നത്. സെന്റ് പോൾസ് കോളേജിലെ 5 വിദ്യാർത്ഥിനികൾ എം.ജി. യൂണിവേഴ്സിറ്റിയുടെ ക്രിക്കറ്റ് വനിത ടീമിലും 7 വിദ്യാർത്ഥികൾ പുരുഷ ടീമിലും സ്ഥാനം നേടി.