ഓസ്ട്രേലിയൻ ഓപ്പൺ : കീസ്, സിന്നർ, ഒസാക്ക മുന്നോട്ട്
മെൽബൺ : ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ നിലവിലെ വനിതാ ചാമ്പ്യൻ മാർട്ടിൻ കീസ്, പുരുഷ ചാമ്പ്യൻ യാന്നിക്ക് സിന്നർ, മുൻചാമ്പ്യൻ നവോമി ഒസാക്ക എന്നിവർ ആദ്യ റൗണ്ടിൽ വിജയം നേടി. കീസ് 7-6,6-1ന് ഉക്രേനിയൻ താരം ഒലിയൻകോവയേയും ഒസാക്ക 6-3,3-6,6-4ന് ക്രൊയേഷ്യയുടെ അന്റോണിയ റൂസിച്ചിനെയുമാണ് തോൽപ്പിച്ചത്. ഫ്രഞ്ച് താരം ഹ്യൂഗോ ഗാസ്റ്റൺ മത്സരത്തിനിടെ പിന്മാറിയത് സിന്നർക്ക് രണ്ടാം റൗണ്ട് പ്രവേശനം എളുപ്പമാക്കി.6-2,6-1ന് സിന്നർ മുന്നിട്ടുനിൽക്കവേയാണ് ഗാസ്റ്റൺ പിന്മാറിയത്.
അതേസമയം ആദ്യറൗണ്ടിൽ ഓസ്ട്രേലിയൻ ക്വാളിഫയർ ഡ്വെയ്ൻ സീനിയുമായി നാലുമണിക്കൂർ നീണ്ട മത്സരത്തിൽ പൊരുതിത്തോറ്റ് വെറ്ററൻ ഫ്രഞ്ച്താരം ഗെയിൽ മോൺഫിൽസ് രണ്ടുപതിറ്റാണ്ട് നീണ്ട ടെന്നിസ് കരിയറിന് കർട്ടനിട്ടു. 6-7 (3/7), 7-5, 6-4, 7-5 എന്ന സ്കോറിനായിരുന്നു തന്റെ 20-ാം സീസണിലെ മത്സരത്തിൽ മോൺഫിൽസിന്റെ തോൽവി. 39 വയസാണ് മോൺഫിൽസിന്