'ജി'സ്മാരക പുരസ്കാരം

Wednesday 21 January 2026 2:20 AM IST

തൃക്കാക്കര: തൃക്കാക്കര സാംസ്കാരികകേന്ദ്രം ഏർപ്പെടുത്തിയിട്ടുള്ള 'ജി'സ്മാരകസാഹിത്യ പുരസ്കാരം ഭാഷാശാസ്ത്രജ്ഞനായ ഡോ. നടുവട്ടം ഗോപാലകൃഷ്ണന് സമ്മാനിക്കുമെന്ന് പ്രസിഡന്റ് എ.സി.കെ. നായരും ജനറൽ സെക്രട്ടറി സലിം കുന്നുംപുറവും അറിയിച്ചു. ഭാഷയ്ക്ക് അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ മാനിച്ചാണ് അവാർഡ് നൽകാൻ തീരുമാനിച്ചിട്ടുള്ളത്. 11111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ് ഫെബ്രുവരി 15ന് വൈകിട്ട് 5.30ന് തൃക്കാക്കര ഓണംപാർക്കിൽ നിരൂപകൻ പ്രൊഫ.എം. തോമസ് മാത്യു സമ്മാനിക്കും. കെ.പി.ബി.എസ് മാനേജിംഗ് ഡയറക്ടർ സുനിൽ ചാക്കോ മുഖ്യാതിഥിയായി പങ്കെടുക്കും.