ദേശീയ സംസ്കൃത ശില്പശാല ഇന്ന്

Wednesday 21 January 2026 2:21 AM IST

കൊച്ചി: അമൃത സർവ്വകലാശാല കൊച്ചി ക്യാംപസിൽ ദേശീയ സംസ്കൃത ശില്പശാലയ്ക്ക് ഇന്ന് തുടക്കമാവും. കേന്ദ്ര വിദ്യാഭ്യാസ വകുപ്പും ഭാരതീയ ഭാഷാ സമിതിയും നടത്തുന്ന ഈ ശില്പ‌ശാല, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാംപസും, കാലടി ശ്രീ ശങ്കരാ കോളേജും. സംസ്കൃത ഭാരതി ന്യൂഡൽഹിയും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ഡോ.പി.നന്ദകുമാർ, ഡോ.സി.ജി.വിജയകുമാർ, ഡോ.എം.വി.നടേശൻ, ഡോ.എൽ. സമ്പത്ത് കുമാർ, ഡോ. ജ്യോത്സന ജി, ഡോ.രൂപ വി, ഡോ. അഞ്ജലി എസ്, ഡോ.പി.കെ. ശങ്കരനാരായണൻ, ജെ.വന്ദന, ഡോ.ശിവജ എസ്.നായർ, ഡോ.ഇന്ദുശ്രീ എസ്. തുടങ്ങിയവർ ദ്വി​ദി​ന ശി​ല്‌പശാല നയിക്കും.