മേയർ കൂടിക്കാഴ്ച നടത്തി
Wednesday 21 January 2026 1:22 AM IST
കൊച്ചി: നഗരത്തിന്റെ ശോഭനമായ ഭാവി തന്നെയാണ് പുതിയ ഭരണസമിതിയുടെ പ്രഥമ പരിഗണനയെന്ന് മേയർ വി.കെ. മിനിമോൾ പറഞ്ഞു. വിവിധ സംഘടനാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു മേയർ ഉറപ്പ് നൽകിയത്. സാമ്പത്തിക ഭദ്രതയും നമ്മുടെ സ്രോതസുകളിൽ നിന്നുള്ള ക്രിയാത്മക വരുമാന മാർഗങ്ങളും പുതിയ പദ്ധതികളുമെല്ലാം നടപ്പാക്കും. കൊച്ചിൻ ചേംബർ ഒഫ് കൊമേഴ്സ്, ഇൻഡ്യൻ ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് , കേരള മാനേജ്മെന്റ് അസോസിയേഷൻ, ഫിക്കി, ക്രെഡായ്, മെർച്ചൻ്റസ് അസോസിയേഷൻ, ബിൽഡേർസ് അസോസിയേഷൻ, ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്, ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയേഴ്സ്, ഐ.എം.എ, കേരള ഹോട്ടൽസ് ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ, പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ, എഡ്രാക്ക്, തുടങ്ങി സംഘടനകൾ ഭാഗമായി.