ജി.സുധാകരന് ആലപ്പുഴയിലെ സി.പി.എം തിരഞ്ഞെടുപ്പ് ചുമതല
ആലപ്പുഴ: മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരന് നിയമസഭ തിരഞ്ഞെടുപ്പ് ചുമതല നൽകി പാർട്ടി. ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ആറംഗ കോ-ഓർഡിനേഷൻ കമ്മിറ്റിയിലാണ് ഉൾപ്പെടുത്തിയത്.
സി.പി.എം സെക്രട്ടേറിയറ്റ് അംഗം മന്ത്രി സജി ചെറിയാൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ
സി.ബി.ചന്ദ്രബാബു, കെ.പ്രസാദ്, ആർ.നാസർ, കൺട്രോൾ കമ്മിഷൻ ചെയർമാൻ കെ.എച്ച്. ബാബുജാൻ എന്നിവരാണ് കമ്മിറ്റിയിലുള്ളത്. ഇവർക്കൊപ്പമാണ് ബ്രാഞ്ച് കമ്മിറ്റി അംഗത്വം വഹിക്കുന്ന ജി. സുധാകരനെയും ഉൾപ്പെടുത്തിയത്. എന്നാൽ, കേന്ദ്രകമ്മിറ്റി അംഗമായ സി.എസ് സുജാതയെ ഉൾപ്പെടുത്തിയിട്ടില്ല.
ജില്ലയിൽ നിന്നുള്ള സ്ഥാനാർത്ഥികൾ ആരായിരിക്കണം, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏതൊക്കെ രീതിയിൽ മുന്നോട്ടുകൊണ്ടു പോകണം, തയ്യാറെടുപ്പുകൾ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിക്ക. ഇതോടെ ജി. സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കാനുള്ള സാദ്ധ്യതയാണ് തെളിയൂന്നത്. കുളിമുറിയിൽ വീണ് കാലിന് പരിക്കേറ്റ ജി.സുധാകരൻ വീട്ടിൽ വിശ്രമത്തിലാണ്.