അഞ്ചൽ സെന്റ് ജോ‌ർജ്ജ് സെൻട്രൽ സ്കൂൾ വാർഷികം

Wednesday 21 January 2026 12:14 AM IST
അഞ്ചൽ സെന്റ് ജോർജ്ജ് സെൻട്രൽ സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ സിനിമാതാരം പ്രിയങ്കാ നായർ ഭദ്രദീപം തെളിക്കുന്നു. മുൻ മന്ത്രി അഡ്വ. കെ രാജു, പ്രിൻസിപ്പൽ ലീനാ അലക്സ് തുടങ്ങിയവർ സമീപം

അ‌ഞ്ചൽ: അഞ്ചൽ സെന്റ് ജോർജ്ജ് സെൻട്രൽ സ്കൂൾ വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. മുൻ മന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗവുമായ അഡ്വ.കെ.രാജു അദ്ധ്യക്ഷനായി. സിനിമാ താരം പ്രിയങ്കനായർ മുഖ്യ അതിഥിയായിരുന്നു. സ്കൂൾ ചെയർമാൻ അലക്സാണ്ടർ മുതലാളി, പ്രിൻസിപ്പൽ ലീനാ അലക്സ്, ഹെഡ് ബോയ് അദ്വൈത് പ്രതീപ്, ഹെഡ് ഗേൾ എ.എം.അപർണ്ണ , പേരന്റ്സ് സ്പൂക്കർ അഡ്വ.അൻസൺ, പി.ഡി. അലക്സാണ്ടർ, സ്കൂൾ ഡയറക്ടർമാരായ അലൻ അലക്സാണ്ടർ, ആൽബിൻ അലക്സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു.