സ്‌കൂള്‍ വിദ്യാഭ്യാസം മുതല്‍ ഉള്ള ചെലവ്; വമ്പന്‍ സമ്പാദ്യ പദ്ധതി അവതരിപ്പിച്ച് ഈ ബാങ്ക്

Wednesday 21 January 2026 12:19 AM IST

കൊച്ചി: കുട്ടികളുടെ ഭാവിയിലെ സുപ്രധാന ലക്ഷ്യങ്ങള്‍ കൃത്യതയോടെ ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്ന ദീര്‍ഘകാല സമ്പാദ്യ പദ്ധതിയായ 'ഐ.സി.ഐ.സി.ഐ പ്രു സ്മാര്‍ട്ട്കിഡ് 360' അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് ക്രമബദ്ധമായി സമ്പാദ്യം കെട്ടിപ്പടുക്കാനും കുട്ടിയുടെ സ്‌കൂള്‍ വിദ്യാഭ്യാസം, ഉന്നത പഠനം, പ്രായപൂര്‍ത്തിയായ കാലഘട്ടത്തിലെ ലക്ഷ്യങ്ങള്‍ എന്നിവയ്ക്കാവശ്യമായ പണം ലഭിക്കാനുള്ള സൗകര്യവും നല്‍കുന്നു.

ഉപഭോക്താക്കളുടെ ഇഷ്ടപ്രകാരം ഓരോ ഘട്ടത്തിലും സാമ്പത്തിക ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ആവശ്യമനുസരിച്ച് തുക ലഭ്യമാക്കുന്നതിന് അവസരമുണ്ട്. ഉദാഹരണത്തിന് ഒന്നുകില്‍ രക്ഷിതാവിന് മൂന്നോ നാലോ ഘട്ടങ്ങളിലായി തുല്യമായ തുക കൈപ്പറ്റാം, അല്ലെങ്കില്‍ സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് കുറഞ്ഞ തുകയും കോളേജ്, ഉപരിപഠന കാലയളവില്‍ ഉയര്‍ന്ന തുകയും ലഭിക്കുന്ന രീതിയില്‍ ഇത് ക്രമീകരിക്കാം.

മാതാപിതാക്കള്‍ക്ക് കുട്ടിയുടെ ഭാവി സാമ്പത്തികമായി സുരക്ഷിതമാക്കാനുള്ള ആവശ്യകത കണക്കിലെടുത്താണ് ഐ.സി.ഐ.സി.ഐ പ്രു സ്മാര്‍ട്ട്കിഡ് 360' തയ്യാറാക്കിയിരിക്കുന്നത്. ഇന്‍ഷ്വറന്‍സ് എടുത്ത വ്യക്തിക്ക് അപ്രതീക്ഷിതമായി മരണം സംഭവിക്കുകയാണെങ്കില്‍ കുട്ടിയുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി പ്രീമിയം ഒഴിവാക്കാനുള്ള വ്യവസ്ഥയും, ആനുകൂല്യങ്ങള്‍ തടസ്സമില്ലാതെ ലഭിക്കാനുള്ള വ്യവസ്ഥയും ഈ പദ്ധതിയിലുണ്ട്. ഇതിലൂടെ നോമിനിക്ക് ലൈഫ് കവര്‍ തുക ലഭിക്കുകയും, ഭാവിയിലെ എല്ലാ പ്രീമിയങ്ങളും ഒഴിവാക്കപ്പെടുകയും ചെയ്യുന്നു.