ഏകദിന ദേശീയ സെമിനാർ

Thursday 22 January 2026 1:38 PM IST

കൊല്ലം: ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തെയും പാർലമെന്ററി ജനാധിപത്യത്തെയും ആസ്പദമാക്കി എസ്.എൻ വനിതാ കോളേജ് പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി ഡിപ്പാർട്മെന്റ്, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാർലമെന്ററി അഫയേഴ്സ് സംയുക്തമായി നടത്തിയ ദേശീയ സെമിനാർ ഡോ. വി.ശിവദാസൻ എം.പി ഉദ്‌ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാർലമെന്ററി അഫയേഴ്സ് ഡയറക്ടർ ജനറൽ ഡോ. യു.സി. ബിവീഷ് മുഖ്യ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ വി.എസ്. നിഷ അദ്ധ്യക്ഷയായി. ഡോ. ആർ.എസ്. രമ്യ, കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡി.എൻ. അജയ് എന്നിവർ സംസാരിച്ചു. മാദ്ധ്യമ പ്രവർത്തകൻ എം. രാധാകൃഷ്ണൻ, എം.ജി യൂണിവേഴ്സിറ്റി ഡയറക്ടർ ഒഫ് സോഷ്യൽ സയൻസ് പ്രൊഫ. അഭിലാഷ് ബാബു എന്നിവർ സംസാരിച്ചു. സമാപനചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ ആർ. രാകേഷ് കുമാർ, അരുൺ ബാബു, ഡോ. റോണി തോമസ്, കോ ഓർഡിനേറ്റർ സുജ കരപ്പാത്ത് എന്നിവർ പങ്കെടുത്തു .