പൂർവ വിദ്യാർത്ഥികളുടെ പുതുവത്സരാഘോഷം
Wednesday 21 January 2026 12:41 AM IST
കൊല്ലം: അയത്തിൽ വി.വി.എച്ച്.എസ്.എസിലെ അലൂമ്നി അസോസിയേഷന്റെ ക്രിസ്മസ്- പുതുവത്സരാഘോഷം സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ പത്മകുമാർ ഉദ്ഘാടനം ചെയ്തു. അലൂമ്നി അസോസിയേഷൻ പ്രസിഡന്റ് എ.അൻസർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.സിൻബാദ്, കൗൺസിലർമാരായ സദക്കത്ത്, ഡസ്റ്റിമോണ, ജാരിയത്ത്, ഷൈമ മാഹീൻ, ഹെഡ്മിസ്ട്രസ് സജിത, പി.ടി.എ പ്രസിഡന്റ് നുജുമുദ്ദീൻ, ട്രഷറർ അൻസാരി സെയിൻ എന്നിവർ സംസാരിച്ചു. ഡിവിഷൻ കൗൺസിലർമാരെയും പി.ടി.എ പ്രസിഡന്റിനെയും ചടങ്ങിൽ ആദരിച്ചു. രക്തദാന ക്യാമ്പയിനിൽ പങ്കെടുത്ത ലുബിന ഫസലടക്കമുള്ളവർക്ക് ബ്ളഡ് ഡൊണേഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കേക്ക് മുറിച്ചും ക്രിസ്മസ് കരോൾ നടത്തിയുമാണ് ആഘോഷ പരിപാടികൾ തുടങ്ങിയത്. തുടർന്ന് കലാ പരിപാടികളും നടന്നു.