സംസ്ഥാന സർക്കാരിന് തിരിച്ചടി

Wednesday 21 January 2026 12:43 AM IST

കൊല്ലം: ബ്രാണ്ടിക്ക് പേരിടാൻ ബെവ്കോ പരസ്യം നൽകിയതിൽ സർക്കാരിനോട് സത്യവാങ്മൂലം ആവശ്യപ്പെട്ട ഹൈക്കോടതി നടപടി വലിയ ആശ്വാസമാണെന്ന് ഡി.സി.സി വൈസ് പ്രസി‌ഡന്റ് എം.എം. സഞ്ജീവ് കുമാർ പറഞ്ഞു. മദ്യത്തിന് പേരിടൽ മത്സരം നടത്തുന്നത് സർക്കാർ അറിവോടെ അല്ലെന്ന വാദം ഹൈക്കോടതി തള്ളിയതിന്റെ തെളിവാണിത്. വിഷയത്തിൽ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം നൽകാനാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ച് ചീഫ് സെക്രട്ടറിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. സംസ്ഥാന സർക്കാരിന് ഒപ്പം എക്സൈസ് കമ്മീഷണറും ബെവ്കോയും മലബാർ ഡിസ്റ്റിലറീസും സത്യവാങ മൂലം നൽകണമെന്നാണ് നിർദ്ദേശം. എം.എം. സഞ്ജിവ് കുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. സുപ്രീം കോടതി അഭിഭാഷകൻ ആർ. രാധാകൃഷ്ണൻ സഞ്ജീവ് കുമാറിനുവേണ്ടി ഹൈക്കോടതിയിൽ ഹാജരായി.