വിദ്യാർത്ഥികൾക്ക് ബോധവത്കരണം
Wednesday 21 January 2026 12:44 AM IST
കൊല്ലം: വിദ്യാർത്ഥികളിൽ പോഷകപ്രദവും ആരോഗ്യകരവുമായ ഭക്ഷണ ശീലങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ചാത്തന്നൂർ സർക്കിളിന്റെ നേതൃത്വത്തിൽ ഈറ്റ് റൈറ്റ് ഇന്ത്യ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി കാരംകോട് വിമല സെൻട്രൽ സ്കൂളിൽ 3 മുതൽ 8 വരെ ക്ലാസിലെ കുട്ടികൾക്കായി ബോധവത്കരണ ക്ലാസ് നടത്തി. ചാത്തന്നൂർ ഫുഡ് സേഫ്ടി ഓഫീസർ ആതിര സതീഷ്, ടെക്നിക്കൽ അസിസ്റ്റന്റ് ആർ. ദിവ്യ എന്നിവർ ക്ലാസുകൾ നയിച്ചു. ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത, പ്രഭാതഭക്ഷണത്തിന്റെ പ്രാധാന്യം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്നിവയെ കുറിച്ച് കുട്ടികൾക്ക് ബോധവത്കരണം നടത്തി.