സ്വർണ വില പവന് 1,09,840 രൂപ
Wednesday 21 January 2026 1:44 AM IST
കൊച്ചി: ആഗോള സാമ്പത്തിക അനിശ്ചിതത്വം ശക്തമായതോടെ സ്വർണം, വെള്ളി വിലയിൽ റെക്കാഡ് കുതിപ്പ്. പ്രതിസന്ധി കാലത്തെ സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് പണമൊഴുക്ക് കൂടിയതോടെ രാജ്യാന്തര വില ചരിത്രത്തിലാദ്യമായി ഔൺസിന് (31.1ഗ്രാം) 4,730 ഡോളർ കവിഞ്ഞു. കേരളത്തിൽ പവൻ വില ഒരവസരത്തിൽ 3,160 വർദ്ധിച്ച് 1,10,400 രൂപയിലെത്തി. ഇന്നലെ നാല് തവണ വിലയിൽ മാറ്റമുണ്ടായി. വ്യാപാരം അവസാനിച്ചപ്പോൾ വില 1,09,840 രൂപയിലേക്ക് താഴ്ന്നു. ഗ്രീൻലാൻഡിനെ ചൊല്ലി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യൂറോപ്യൻ രാജ്യങ്ങളുമായി ഏറ്റുമുട്ടൽ ശക്തമായതാണ് സ്വർണക്കുതിപ്പിന് കാരണം. വെള്ളി വില ഇന്നലെ കിലോഗ്രാമിന് 3.15 ലക്ഷം രൂപയിലെത്തി റെക്കാഡിട്ടു.