സിനിമാസമരം പിൻവലിച്ചു
Wednesday 21 January 2026 1:53 AM IST
തിരുവനന്തപുരം: ബുധനാഴ്‌ച നടത്താനിരുന്ന സിനിമാസമരം പിൻവലിച്ച് സംഘടനകൾ. മന്ത്രി സജി ചെറിയാനുമായി സിനിമ സംഘടനാ ഭാരവാഹികൾ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. തിയേറ്ററുകൾ അടച്ചിടില്ല. സിനിമാ ചിത്രീകരണങ്ങളും തടസമില്ലാതെ തുടരും. സിനിമാ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാമെന്ന് മന്ത്രിയുടെ ഉറപ്പുനൽകി. തിയേറ്ററുകളിലെ വൈദ്യുതി നിരക്ക് സംബന്ധിച്ച വിഷയം റെഗുലേറ്ററി ബോർഡുമായി ചർച്ചചെയ്യും. വിനോദ നികുതി നാല് ശതമാനമാക്കി കുറയ്ക്കാമെന്ന ശുപാർശയും മന്ത്രി മുന്നോട്ടുവച്ചു. അനുഭാവപൂർവമായ സമീപനമാണ് മന്ത്രിയിൽ നിന്നുണ്ടായതെന്ന് ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് അനിൽ വി. തോമസ് പറഞ്ഞു.