കേന്ദ്രം തരാനുള്ള 53000 കോടിയുടെ കണക്കെവിടെ?: വി.ഡി.സതീശൻ

Wednesday 21 January 2026 12:59 AM IST

തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്ന് 53000 കോടി ലഭിക്കാനുണ്ടെന്ന് പറഞ്ഞ് നടന്നിരുന്ന സർക്കാർ അക്കാര്യങ്ങളൊന്നും നയപ്രഖ്യാപനത്തിൽ പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്

വി.ഡി.സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ആ കണക്ക് എവിടെപ്പോയി. ഇപ്പോൾ മറ്റു ചില കണക്കുകളാണ് പറയുന്നത്. സുപ്രീംകോടതിയിൽ കൊടുത്ത കേസിലും രാഷ്ട്രീയ പ്രചരണത്തിനു വേണ്ടി പറഞ്ഞിരുന്നതൊന്നുമില്ല. ഉന്നതവിദ്യാഭ്യാസ രംഗം മികച്ച് നിൽക്കുന്നുവെന്നതാണ് മറ്റൊരു അവകാശവാദം. തകർന്ന് തരിപ്പണമായ നാലു വർഷ കോഴ്സുകളും ഉന്നത വിദ്യാഭ്യാസ രംഗവുമാണ് കേരളത്തിലുള്ളത്. സർവകലാശാലകളിൽ വൈസ് ചാൻസലർമാരും കോളജുകളിൽ പ്രിൻസിപ്പൽമാരുമില്ല..

ഭരണഘടന അനുസരിച്ച് മന്ത്രിസഭ അംഗീകരിക്കുന്ന പ്രസംഗമാണ് ഗവർണർ വായിക്കേണ്ടത്.എന്ന സർക്കാർ വാദത്തോട് യോജിക്കുന്നു. ഗവർണർ ചിലത് ബോധപൂർവം വിട്ടുകളയുകയോ കൂട്ടിച്ചേർക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ തെറ്റാണ്. അതിനുള്ള അധികാരം ഗവർണർക്കില്ല. സ്വന്തം കാര്യങ്ങൾ പറയുകയല്ല ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിലൂടെ ചെയ്യേണ്ടത്. .ഒന്നും പറ്റാതെയാകുമ്പോൾ പിച്ചും പേയും പറയുന്നതു പോലെയാണ് നയപ്രഖ്യാപനമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.