ജില്ലയിൽ മെഡിക്കൽ ക്യാമ്പുകൾ 27 മുതൽ
കൊച്ചി: കേന്ദ്ര സർക്കാർ പദ്ധതികളായ എ.ഡി.ഐ.പി, ആർ.വി.വൈ എന്നിവ പ്രകാരം ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും സൗജന്യമായി സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി ജില്ലയിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ അലിംകോയുടെ സഹകരണത്തോടെയാണ് ക്യാമ്പുകൾ നടക്കുന്നത്. 27 മുതൽ ഫെബ്രുവരി 4 വരെ ജില്ലയിലെ തിരഞ്ഞെടുത്ത വിവിധ കേന്ദ്രങ്ങളിൽ പരിശോധനാ ക്യാമ്പുകൾ ക്രമീകരിച്ചിരിക്കുന്നു. അൻപ് ഭിന്നശേഷി ക്യാമ്പെയിൻ 2025ന്റെ ഭാഗമായി പ്രത്യേക കൗണ്ടറുകളും പ്രവർത്തിക്കും. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്കായി യു.ഡി.ഐ.ഡി കാർഡ്, ലീഗൽ ഗാർഡിയൻഷിപ്പ് സർട്ടിഫിക്കറ്റ്, നിരാമയ ഇൻഷുറൻസ് എന്നിവയുടെ അപേക്ഷകൾ സ്വീകരിക്കൽ, വിവിധ പദ്ധതികളെക്കുറിച്ചുള്ള സംശയ നിവാരണവും ബോധവത്കരണ ക്ലാസുകളും നടക്കും.
27- നിർമ്മല കോളേജ് (മൂവാറ്റപുഴ താലൂക്ക്) 28- മട്ടാഞ്ചേരി ടൗൺ ഹാൾ (കൊച്ചി ) 29 -പറവൂർ ടൗൺഹാൾ (പറവൂർ) 30- സെന്റ് തെരേസാസ് കോളേജ് (കണയന്നൂർ) ഫെബ്രുവരി 2- പ്രിയദർശിനി ഹാൾ (കാക്കനാട്) ഫെബ്രുവരി 3 -മുനിസിപ്പൽ ടൗൺഹാൾ (ആലുവ) ഫെബ്രുവരി 4-കല ഓഡിറ്റോറിയം (കോതമംഗലം)